വാരാന്ത്യ കോവിഡ് നിയന്ത്രണം: പിഎസ്‌സി പരീക്ഷകള്‍ മാറ്റി

Latest കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയതികളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകള്‍ മാറ്റി.

ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്.

പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പി.എസ്.സി. വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *