കേരളവുമായി അതിർത്തി പങ്കിടുന്ന 4 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ; കടുപ്പിച്ച് കർണാടക

Latest ഇന്ത്യ കേരളം

ബെംഗളൂരു∙ കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന എട്ടു ജില്ലകളിൽ കർണാടകയിൽ വാരാന്ത്യ കർഫ്യൂ. വെള്ളിയാഴ്ച രാത്രി ഒൻപതു മുതൽ തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെയാണ് കർഫ്യൂ. കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നട, കുടക്, മൈസൂരു, ചാമരാജനഗർ എന്നീ ജില്ലകളിലും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബെലാഗവി, ബിഡാർ, വിജയപുര, കലബുർഗി എന്നീ ജില്ലകളിലുമാണു കർണാടക കർഫ്യൂ ഏർപ്പെടുത്തിയത്.

രണ്ടു സംസ്ഥാനങ്ങളിലേയും കോവിഡ് വ്യാപനം കണക്കിലെടുത്താണു നടപടി. കർഫ്യൂ സമയത്ത് അടിയന്തര ആവശ്യങ്ങളൊഴികെ മറ്റൊന്നും അനുവദിക്കില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. ബെംഗളൂരു ഉൾപ്പെടെയുള്ള എല്ലാ ജില്ലകളിലും രാത്രി കർഫ്യൂ ഉണ്ട്. രാത്രി ഒൻപതു മുതൽ രാവിലെ അഞ്ച് വരെയാണു രാത്രി കർഫ്യൂ.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, വഴിയോരക്കച്ചവടക്കാർ, പൊതുവിതരണ സംവിധാനങ്ങൾ എന്നിവയ്ക്കു രാവിലെ അഞ്ച് മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണു പ്രവർത്തനാനുമതി. റസ്റ്ററന്റുകളിലും മറ്റു ഭക്ഷണശാലകളിലും പാഴ്സൽ സർവീസ് മാത്രമാണ് അനുവദിക്കുന്നത്. കർണാടകയിൽ നിലവിൽ 24,439 പേരാണ് കോവി‍‍ഡ് ബാധിച്ചു ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *