ഡോ ഗിൽബെർട്ട് സെബാസ്ററ്യൻറെ സസ്‌പെൻഷൻ പിൻവലിച്ചത് സ്വാഗതാർഹം :എം എസ് എഫ്

Latest പ്രാദേശികം

കാസറഗോഡ് :കാസറഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്‌ പൊളിറ്റിക്സ് വിഭാഗത്തിലെ അധ്യാപകൻ ഡോ:ഗിൽബെർട്ട് സെബാസ്ററ്യൻറെ സസ്‌പെൻഷൻ പിൻവലിച്ചത് സ്വാഗതം ചെയ്യുന്നതായി എം എസ് എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോടും ജനറൽ സെക്രെട്ടറി ഇർഷാദ് മൊഗ്രാലും പറഞ്ഞു
സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസ്സില് സംഘപരിവാറിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചതിനാണ് എ ബി വി പി യുടെ സമ്മർദ്ദത്തിന് വഴങ്ങി അധ്യാപകനെ മേയ് 17നു സസ്‌പെന്റ് ചെയ്തത്
ഇതിനെതിരെ എം എസ് എഫ് ശക്തമായി പ്രതിഷേധിച്ചിരുന്നു ആർ എസ് എസ് അജണ്ടകൾ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ ചെറുത്തു തോല്പിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *