സഞ്ചിയിലെന്താ? ചെറുപഴമാ; ഒരു പഴം തരുമോ? ഇല്ല , ഇത് സികെ ജാനുവിന് വേണ്ടി പ്രത്യേകം പൂജിച്ച ചെറുപഴമാ; പഴത്തിനിടയില്‍ ഒളിപ്പിച്ചത് 25 ലക്ഷം; പ്രസീതയുടെ പുതിയ വെളിപ്പെടുത്തല്‍

Latest കേരളം രാഷ്ട്രീയം

വയനാട് : സികെ ജാനുവിന് ബിജെപി പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി നല്‍കിയിട്ടുണ്ടെന്ന് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍. ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം നല്‍കിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

തുണി സഞ്ചിയിലാക്കിയാണ് പ്രശാന്ത് മലവയല്‍ പണം കൊണ്ടു വന്നത്. സഞ്ചിക്ക് മുകളില്‍ ചെറുപഴമായിരുന്നു ഉണ്ടായിരുന്നത്. ചോദിച്ചപ്പോള്‍ പൂജ കഴിച്ച സാധനങ്ങളാണെന്നാണ് പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഒരാള്‍ ചോദിച്ചപ്പോള്‍ ജാനുവിന് വേണ്ടി പൂജ കഴിപ്പിച്ച പഴങ്ങളാണെന്നും അവര്‍ക്ക് ആദ്യം നല്‍കണമെന്നുമാണ് പറഞ്ഞത്. അഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ സികെ ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത വെളിപ്പെടുത്തി.

ഒപ്പം ജാനുവിന് കോഴ നല്‍കിയത് ആര്‍എസ്എസിന്റെ അറിവോടെയാണെന്നത്തിന്റെ തെളിവുകളും പ്രസീത പുറത്തു വിട്ട ശബ്ദരേഖയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *