കുട്ടികളെ മാസ്ക് ധരിപ്പിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്.
അതു കൊണ്ടു തന്നെ സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ക്ക് ആശങ്കയുണ്ട്.
എപ്പോഴാണ് മാസ്ക് വെക്കേണ്ടത്, എത്ര നേരം വെക്കണം, എപ്പോഴാണ് മാസ്ക് മാറ്റേണ്ടത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഈ സന്ദര്‍ഭത്തില്‍ ഉയരുന്നത്.
ഈ മാസമാദ്യം, ‘ദ അറ്റ്ലാന്‍റിക്കി’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ് അസോസിയേറ്റ് പ്രൊഫസറായ ഹെമറ്റോളജിസ്റ്റ് വിനയ് പ്രസാദ്, കുട്ടികളെ മാസ്ക് ധരിപ്പിക്കുന്നതിന്‍റെ ദോഷങ്ങൾ അവർ മാസ്ക് വെയ്ക്കാത്തപ്പോള്‍ അഭിമുഖീകരിക്കാനിടയുള്ള അപകട സാധ്യതകളേക്കാൾ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടു.
കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്;
അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ല
6 വയസ് മുതല്‍ 11വയസ് വരെയുള്ള കുട്ടികള്‍ അവരുടെ ആരോഗ്യസ്ഥിതിയനുസരിച്ച് മാസ്ക് ധരിക്കണം. ഈ പ്രായത്തിലുള്ളവരെ മുതിര്‍ന്നവര്‍ കര്‍ശനമായും നിരീക്ഷിക്കണം.
12 വയസ് മുതലുള്ളവര്‍ നിര്‍ബന്ധമായും മുതിര്‍ന്നവരെ പോലെ മാസ്ക് ധരിക്കണം. മാത്രമല്ല, കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.