തദ്ദേശ സ്ഥാപനങ്ങളെ ടിപിആർ അടിസ്ഥാനത്തിൽ നാലായി തിരിച്ച് വ്യാഴാഴ്ച മുതൽ േലാക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരും. ടിപിആർ 30 ശതമാനത്തിനു മുകളിലെങ്കിൽ ട്രിപ്പിള്‍ ലോക്ഡൗൺ, 20നും 30നും ഇടയിലെങ്കിൽ ലോക്ഡൗൺ, 8നും 20നും ഇടയിലെങ്കിൽ ഭാഗിക ലോക്ഡൗൺ, 8ന് താഴെയെങ്കിൽ സാധാരണ പ്രവർത്തനം എന്നരീതിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ട്രിപ്പിള്‍ ലോക്ഡൗണും ലോക്ഡൗണും വരുന്ന ജില്ലകളിലെ വിവരങ്ങൾ:
1) തിരുവനന്തപുരം– പോത്തന്‍കോട്, പനവൂര്‍, കഠിനംകുളം, മണമ്പൂര്‍, അതിയന്നൂര്‍, കാരോട് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. 38 തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണ്‍. തിരുവനന്തപുരം കോര്‍പറേഷനിലും നാല് നഗരസഭകളിലും ഉൾപ്പെടെ 31 തദ്ദേശസ്ഥാപനങ്ങളിൽ ഭാഗിക നിയന്ത്രണം. നന്ദിയോട്, നഗരൂര്‍, കുറ്റിച്ചല്‍ പഞ്ചായത്തുകളിൽ സാധാരണ പ്രവർത്തനം അനുവദിക്കും.
2) കൊല്ലം– ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. പേരയം, വെളിയം, കുണ്ടറ, കടയ്ക്കൽ, ഏരുർ, മയ്യനാട്, ആദിച്ചനല്ലൂർ, മൺറോതുരുത്ത്, കൊറ്റങ്കര, നിലമേല്‍ എന്നിവിടങ്ങളിൽ ലോക്ഡൗണ്‍.
3) ആലപ്പുഴ– ജില്ലയിൽ 30 ശതമാനത്തിനു മുകളിൽ ടിപിആറുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്ല. കുത്തിയതോട്(24.32 ശതമാനം), വീയപുരം(23.32) പഞ്ചായത്തുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. ആലപ്പുഴ (13.67), ചെങ്ങന്നൂർ (9.37), ചേർത്തല (8.36), ഹരിപ്പാട് (12.89), മാവേലിക്കര (10.87), കായംകുളം(13.55) നഗരസഭകളിൽ ഭാഗിക ലോക്ഡൗണായിരിക്കും.
അരൂക്കുറ്റി(14.59), അരൂർ(13.27), ഭരണിക്കാവ്(9.97), മണ്ണഞ്ചേരി(13.33), ബുധനൂർ(9.63), ചെന്നിത്തല തൃപ്പെരുംന്തുറ(8.86), ചേർത്തല തെക്ക്(11.06), ചെറുതന(8.44), ചിങ്ങോലി(8.81), എടത്വാ(10.84), എഴുപുന്ന(16.87), കടക്കരപ്പള്ളി(8.35), കഞ്ഞിക്കുഴി(12.62), കോടംതുരുത്ത്(11.76), കൃഷ്ണപുരം(15.60), മാരാരിക്കുളം വടക്ക്(11.94), മാരാരിക്കുളം തെക്ക്(13.80), മാവേലിക്കര താമരക്കുളം(9.86), മാവേലിക്കര തെക്കേക്കര(12.07), മുഹമ്മ(10.91), മുളക്കുഴ(10.99), നെടുമുടി(10.18), നീലംപേരൂർ(8.82), നൂറനാട്(8.29), പാലമേൽ(12.06), പത്തിയൂർ(12.27), പെരുമ്പളം(10.19), പുളിങ്കുന്ന്(9.25), പുന്നപ്ര വടക്ക്(9.45), രാമങ്കരി(11.64), തകഴി(8.04), തലവടി(9.63), തണ്ണീർമുക്കം(11.87), തൃക്കുന്നപ്പുഴ(8.51), തുറവൂർ(14.59), തൈക്കാട്ടുശേരി(12.50), വെൺമണി(10.15) എന്നീ പഞ്ചായത്തുകളിലും ഭാഗിക ലോക്ഡൗൺ
4) പത്തനംതിട്ട– ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണംമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗൺ. അടൂര്‍ നഗരസഭ, പുറമറ്റം, നാരങ്ങാനം, നിരണം, തുമ്പമണ്‍, തണ്ണിത്തോട്, കുളനട, അയിരൂര്‍, മല്ലപ്പള്ളി, കോയിപ്രം, പന്തളം തെക്കേക്കര പഞ്ചായത്തുകളിൽ സാധാരണ പ്രവർത്തനം അനുവദിക്കും.
തിരുവല്ല, പത്തനംതിട്ട, പന്തളം നഗരസഭകള്‍, എഴുമറ്റൂര്‍, ഏഴംകുളം, റാന്നി പഴവങ്ങാടി, പെരിങ്ങര, തോട്ടപ്പുഴശ്ശേരി, റാന്നി അങ്ങാടി, മൈലപ്ര, കുന്നന്താനം, കൊടുമണ്‍, പ്രമാടം, കടപ്ര, കവിയൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോന്നി, ഓമല്ലൂര്‍, കല്ലൂപ്പാറ, അരുവാപ്പുലം, കലഞ്ഞൂര്‍, മലയാലപ്പുഴ, റാന്നി, നെടുമ്പ്രം, വെച്ചൂച്ചിറ, വടശേരിക്കര, ഏറത്ത്, കൊറ്റനാട്, റാന്നി പെരുനാട്, ആറന്മുള, ഏനാദിമംഗലം, കോട്ടാങ്ങല്‍, കടമ്പനാട്, കോഴഞ്ചേരി, ചെറുകോല്‍, പള്ളിക്കല്‍, വള്ളിക്കോട്, ചിറ്റാര്‍, ഇരവിപേരൂര്‍, മല്ലപ്പുഴശേരി, മെഴുവേലി പഞ്ചായത്തുകളില്‍ ഭാഗിക ലോക്ഡൗൺ.
5) കോട്ടയം – ജില്ലയിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. തൃക്കൊടിത്താനം, കുറിച്ചി, കൂട്ടിക്കല്‍, വാഴപ്പള്ളി, മണിമല പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍.
6) ഇടുക്കി – ജില്ലയിൽ ട്രിപ്പിൽ ലോക്ഡൗൺ ഇല്ല. ഇടവെട്ടി പഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ. തൊടുപുഴ, കട്ടപ്പന നഗരസഭകൾ ഉൾപ്പെടെ 37 ഇടങ്ങളിൽ ഭാഗിക നിയന്ത്രണം. 16 പഞ്ചായത്തുകളിൽ സാധാരണ പ്രവർത്തനം അനുവദിക്കും.
7) എറണാകുളം – ചിറ്റാട്ടുകര പഞ്ചായത്തിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഞാറയ്ക്കൽ, നെല്ലിക്കുഴി, ചൂർണിക്കര, ഒക്കൽ, കാലടി, ആലങ്ങാട്, എളങ്കുന്നപ്പുഴ, വടക്കേക്കര, ആശമന്നൂർ, കുട്ടമ്പുഴ, കുമ്പളങ്ങി, കുന്നത്തുനാട്, പായിപ്ര, ഐക്കരനാട് പഞ്ചായത്തുകളിൽ ലോക്ഡൗൺ.
8) തൃശൂർ– ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളില്ല. തിരുവില്വാമല, മേലൂർ, കടപ്പുറം, കാട്ടൂർ, നടത്തറ, കടങ്ങോട്, നെന്മണിക്കര, കയ്പ്പമംഗലം, എളവള്ളി, പെരിഞ്ഞനം, ചാഴൂർ, എരുമപ്പെട്ടി, വെള്ളാങ്കല്ലൂർ, ചേലക്കര, കോടശ്ശേരി എന്നിവിടങ്ങളിൽ സമ്പൂർണ ലോക്ഡൗൺ.
9) പാലക്കാട്– ജില്ലയിലെ നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, തിരുമിറ്റക്കോട്, പെരിങ്ങോട്ടുകുറിശ്ശി, പിരായിരി, വെള്ളിനേഴി, മരുതറോഡ്, പട്ടാമ്പി നഗരസഭ, തച്ചനാട്ടുകര, അയിലൂര്‍, പൊല്‍പ്പുള്ളി, 1മാത്തൂര്‍, പരുതൂര്‍, കണ്ണമ്പ്ര, തരൂര്‍, കുമരംപുത്തൂര്‍, മുതുതല, പുതുനഗരം, കിഴക്കഞ്ചേരി,എലവഞ്ചേരി, മലമ്പുഴ, കൊപ്പം,പെരുവെമ്പ്, കൊടുവായൂര്‍, 2വടക്കഞ്ചേരി, ആലത്തൂര്‍, പെരുമാട്ടി, മേലാര്‍ക്കോട്, തൃത്താല, കരിമ്പുഴ, കരിമ്പ, കൊഴിഞ്ഞാമ്പാറ, വണ്ടാഴി, പറളി, പുതുപ്പരിയാരം,തെങ്കര, ചിറ്റൂര്‍- തത്തമംഗലം നഗരസഭ, കാവശ്ശേരി, പുതൂര്‍, മണ്ണാര്‍ക്കാട് നഗരസഭ എന്നിവിടങ്ങളിൽ സമ്പൂർണ ലോക്ഡൗൺ.
എരിമയൂര്‍, ചെര്‍പ്പുളശ്ശേരി നഗരസഭ, കോട്ടോപ്പാടം, അഗളി, ലെക്കിടി പേരൂര്‍, കുലുക്കല്ലൂര്‍, മങ്കര, നല്ലേപ്പിള്ളി, പട്ടിത്തറ, മണ്ണൂര്‍, കോട്ടായി, കുഴല്‍മന്ദം, പുതുക്കോട്, മുതലമട, തിരുവേഗപ്പുര, വിളയൂര്‍, തേങ്കുറിശ്ശി, അലനല്ലൂര്‍, അകത്തേത്തറ, കൊല്ലങ്കോട്, ഷൊര്‍ണൂര്‍ നഗരസഭ, കേരളശ്ശേരി, പൂക്കോട്ടുകാവ്, അമ്പലപ്പാറ, ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, മുണ്ടൂര്‍, കടമ്പഴിപ്പുറം, വടവന്നൂര്‍, ചളവറ, കൊടുമ്പ്, അനങ്ങനടി, പല്ലശ്ശന, എരുത്തേമ്പതി, കണ്ണാടി, ഓങ്ങല്ലൂര്‍, കുത്തന്നൂര്‍, വടകരപ്പതി, തച്ചമ്പാറ, കോങ്ങാട്, എലപ്പുള്ളി, തൃക്കടീരി, ആനക്കര, കാഞ്ഞിരപ്പുഴ, കാരാക്കുറിശ്ശി, ഷൊളയൂര്‍, ചാലിശ്ശേരി, പാലക്കാട് നഗരസഭ, നെല്ലായ, നെല്ലിയാമ്പതി എന്നിവിടങ്ങളിൽ ഭാഗിക ലോക്ഡൗൺ. കപ്പൂര്‍, പുതുശ്ശേരി പഞ്ചായത്തുകളിൽ പ്രവർത്തനങ്ങൾ സാധരണനിലയിലായിരിക്കും.
10) മലപ്പുറം – തിരുനാവായ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. 20 പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍.
11) കോഴിക്കോട് – പെരുവയല്‍, കാരശ്ശേരി പഞ്ചായത്തുകളിൽ ലോക്ഡൗണ്‍. 38 പഞ്ചായത്തുകളും 7 നഗരസഭകളിലും കോഴിക്കോട് കോര്‍പറേഷനിലും ഭാഗിക ലോക്ഡൗൺ. 29 പഞ്ചായത്തുകളിൽ സാധാരണ പ്രവർത്തനം അനുവദിക്കും.
12) വയനാട് – ജില്ലയിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. വേങ്ങപ്പള്ളി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍. പൂതാടി പഞ്ചായത്തില്‍ സാധാരണ പ്രവർത്തനം അനുവദിക്കും.
13) കണ്ണൂര്‍ – ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. കണ്ണൂര്‍ കോര്‍പറേഷനില്‍ സാധാരണ പ്രവർത്തനം അനുവദിക്കും. ഇരിട്ടി, മട്ടന്നൂർ, പയ്യന്നൂര്‍, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, തലശേരി എന്നിവിടങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍.
14) കാസർകോട് – മധൂർ,ബദിയടുക്ക എന്നിവിടങ്ങളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍. 5 പഞ്ചായത്തുകളിലും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ പരിധിയിലും ലോക്ഡൗൺ.