മൊഗ്രാൽ: അന്ധവിശ്വാസവും അനാചാരവും നരബലിയും മദ്യം മയക്കു മരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തിലൂടെ കടന്നു പോകുന്ന കേരളത്തിൻ്റെ കാലിക ജീർണിതാവസ്ഥയെ മുൻ നിർത്തിയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ സാംസ്കാരിക സംഗമവും ഉൽബോധന സദസ്സും സംഘടിപ്പിക്കുന്നു. വൈകിട്ട് 4.30 മണിക്ക് “കേരളം എങ്ങോട്ട്” എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.സാംസ്കാരിക സംഗമത്തിൽ കവിയും എഴുത്തുകാരനുമായ പത്മനാഭൻ ബ്ലാത്തൂർ മോഡറേറ്ററാകും.
സെഡ്. എ.മൊഗ്രാൽ വിഷയാവതരണം നടത്തും. ടി. എ ഷാഫി, കെ.എഫ് ഇഖ്ബാൽ ഉപ്പള, ബി എ. ലത്തീഫ് ആദൂർ, എരിയാൽ മുഹമ്മദ് കുഞ്ഞി എന്നിവർ വിഷയാസ്പദമായി ചർച്ചയിൽ പങ്കെടുക്കും.സയ്യിദ് ഹാദി തങ്ങൾ ഉൽഘാടനം ചെയ്യും. സത്താർ ആരിക്കാടി മുഖ്യാതിഥിയായിരിക്കും.
താജുദ്ദീൻ എം അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള മുതിർന്ന പൗരന്മാരെ ആദരിക്കും. രാത്രി 8 മണിക്ക് ഉൽബോധന സദസിൽ പ്രമുഖ പ്രാസംഗികനും കുമ്പള ബദർ ജുമാ മസ്ജിദ് ഖത്തീബുമായ ഉമ്മർ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.