ബോവിക്കാനം: മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീമിൻ്റെ നേതൃത്വത്തിൽ ബോവിക്കാനം ടൗൺ ശൂചീകരിച്ചു.
കടകൾക്ക് മുമ്പിലും കവലകളിലും കുട്ടി യിരുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും നീക്കം ചെയ്തും,റോഡു വക്കിലെ കാട് വെട്ടിയും, ഡിവൈഡറിലെ പുല്ല് നീക്കിയും, മഴവെള്ളം ഓടയിലേക്ക് തിരിച്ച് വിട്ടും വലീയ ശുചിത്വ യജ്ഞത്തിനാണ് മഴയെ വകവെക്കാതെ വൈറ്റ് ഗാർഡ് പ്രവർത്തകർ നേതൃത്വം നൽകിയത്.
ആദൂർ എസ്.ഐ. മോഹനൻ ഉൽഘാടനം ചെയ്തു.യൂത്ത് ലീഗ് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു.കെ.ബി. മുഹമ്മദ് കുഞ്ഞി,
ബി.എം.അഷ്റഫ് , ഷരീഫ് കൊടവഞ്ചി, ബാത്തിഷ പൊവ്വൽ, മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചെപ്പ് , സിദ്ധീഖ് ബോവിക്കാനം, ഖാദർ ആലൂർ, ശംസീർ മൂലടുക്കം, ഷെരീഫ് മല്ലത്ത്,പി.അബ്ദുല്ല കുഞ്ഞി, ഹംസ ചോയ്സ്, ഷെരീഫ് പന്നടുക്കം,ബി.എം. ഹാരിസ്,നസീർ മൂലടുക്കം,കബീർ മുസ്ലിയാർ നഗർ, അസീസ് തൗഫീഖ് നഗർ,സഫ്വാൻ കോട്ട,സാദിഖ് ആലൂർ, ഷാഹിദ് പൊവ്വൽ, ഇർഷാദ് കോട്ട, കെ.ബി. ബാസിത്, അൽത്താഫ് പൊവ്വൽ,കബീർ ബാവിക്കര,മൊയ്‌തീൻ കുഞ്ഞി കെ.കെ.പുറം, ചെക്കു പൊവ്വൽ, നിയാസ്ബാലനടുക്കം,ചെമ്മുനുസ്രത്ത് നഗർ, അഷ്ഫാദ് ബോവിക്കാനം,റാശിദ് ബാവിക്കര,മുനീർ പാറ,മഹ്‌റൂഫ് മൂലടുക്കം,അക്തർ, നാസർ ബോവിക്കാനം, നേതൃത്വം നൽകി.