നീലേശ്വരം: വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കൊല്ലം സ്വദേശിനിയായ 23കാരി നീലേശ്വരം ബങ്കളത്തെത്തി.
പിറകെ തന്നെ കൊല്ലത്ത് നിന്നെത്തിയ പോലീസ് ശരണ്യയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു.
കൊല്ലം മലയങ്കീഴിൽ കീഴ്ക്കോണ ശിവരാജിന്റെ മകൾ ശരണ്യ (25) യാണ് വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട് നീലേശ്വരം തെക്കൻ ബങ്ക
ളത്തെ രാജേഷിനെ തേടിയെത്തിയത്.
ഭർത്താവും മുന്ന് കുട്ടികളുമുള്ള ശരണ്യയെ കാണാനില്ലെന്ന് മലയൻകീഴ് പോലീസ് സ്റ്റേഷനിൽ ഭർത്താവ് നൽകിയിരുന്നു.
കൊല്ലം പോലീസ് ശരണ്യയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്ന് ബങ്കളത്ത് കാമുകന്റെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
ഇരുവരേയും പോലീസ് കൊല്ലത്തേക്ക് കൊണ്ടുപോയി.