ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ നടപടി പിൻവലിക്കുക- എസ്.ഇ.യു.

Latest ഇന്ത്യ കേരളം പ്രാദേശികം

കാസറഗോഡ് :- സർക്കാർ ജീവനക്കാരുടെ 2020 – 21 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ നടപടിക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ എസ് ഇ യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നത് പ്രതിഷേധാർഹമാണെന്നും ലീവ് സറണ്ടർ ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
ഒ.എം ഷഫീക്ക് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ നെല്ലിക്കട്ട, നൗഫൽ നെക്രാജെ, മുസ്തഫ കെ.എ, ജലീൽ പെർള , സർഫറാസ് നവീദ് , ഹാരിസ് മാളിക , അഷ്റഫ് അത്തൂട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *