മംഗലാപുരം :തോക്കോട്ടിൽ യാത്ര ചെയ്യുകയായിരുന്ന കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് 50 കാരി ഫ്ലൈഓവറിൽ നിന്ന് വീണു മരിച്ചു.
വസന്തി (50) ആണ് മരിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൾ ശ്രീജയെ (20) ദേരലകട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മയും മകളും കുമ്പളയിൽ യിൽ നിന്ന് കല്ലാപ്പുലേക്ക് പോകുമ്പോൾ മംഗളൂരുവിൽ നിന്ന് തലപടിയിലേക്ക് അതിവേഗം സഞ്ചരിച്ചിരുന്ന കാർ സ്കൂട്ടറിലേക്ക് ഇടിക്കുകയിരുന്നു.