മുളിയാർ അരമനപടി-മൊട്ടൽ പാലം ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ’ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് കേരള കോൺഗ്രസ്സ്(എം) മുളിയാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് യോഗം അബുൾ ഖാദർ കോളോട്ട് അധ്യക്ഷതയിൽ ,ജില്ലാസെക്രട്ടറി സജി സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു .
ജില്ലാ നേതാക്കളായ ബി. അബ്ദുൾഗഫൂർ, ജോണിപടുപ്പ് ,രാഘവൻചേരാൽ എന്നിവർ പ്രസംഗിച്ചു.
ഫാറൂഖ് പിലാവടുക്കം സ്വാഗതം പറഞ്ഞു. മേൽ വിഷയത്തിൽ ബന്ധപ്പെട്ടവർക്ക് നിവേദനം നല്കാനും തീരുമാനിച്ചു.