സീതാംഗോളി: സ്കൂടെറുകൾ കൂട്ടിയിടിച്ച് തൊഴിലാളി മരിച്ചു.
ടാപിംഗ് തൊഴിലാളിയായ മലപ്പുറം നിലമ്പൂർ സ്വദേശിയും മുഗു ഉറുമിയിൽ താമസക്കാരനുമായ ബാബു (40) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് സീതാംഗോളി മുഗുറോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്.
എതിർ സ്കൂടെറിൽ ഉണ്ടായിരുന്നയാളെ പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ ബാബു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.