ലോക എയ്ഡ്സ് ദിനാചരണം ഃ മൊഗ്രാൽപുത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ പ്രസംഗമത്സരം നടത്തി

Latest കേരളം പ്രാദേശികം

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും, മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും, മൊഗ്രാൽപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് മൊഗ്രാൽപുത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് നടത്തിയ സെമിനാറും, പ്രസംഗ മത്സരവും സ്കൂൾ സൂപ്രണ്ട്.പി.എം രമേശന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ ടി.ബി & എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ.ടി.പി.ആമിന ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ അനില ജോർജ് സ്വാഗതവും, ഹൈസ്കൂൾ സോഷ്യൽസയൻസ് അദ്ധ്യാപിക ഫൗസിയ.എൻ.യു നന്ദിയും പറഞ്ഞു.

ഹൈസ്കൂളിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം ഇൻസ്പെക്ടർ മനോജ്.വി ആശംസകളർപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രശ്മി.ആർ.എസ്, രഞ്ജീവ് രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രസംഗമത്സരത്തിൽ അമീഷ ഒന്നാംസ്ഥാനവും, മൊയ്തീൻ ത്വൈബ് അഫ്സൽ രണ്ടാം സ്ഥാനവും, ആദിത്യൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *