ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരം, ആദ്യ വിജയ് ഫാറൂഖ് കോയിപ്പാടി

Latest കേരളം പ്രാദേശികം

കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിൽ ഫാറൂഖ് കോയിപ്പാടി വിജയ് യായി.

നൂറോളം കൂപ്പണുകളിൽ നിന്ന് പത്തുപേരാണ് ഇക്വഡോർ രണ്ടു ഗോളിന് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നത്. ഇതിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.മീപ്പിരി സെന്ററിലെ ഇല്യൂഷൻ ലൈറ്റ്സ് &ഗിഫ്റ്റ് ഷോപ്പിൽ നടന്ന ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ- യുസുഫ് വി ജയിക്കുള്ള മഹർകളക്ഷൻ സ്പോൺസർ ചെയ്ത സമ്മാനം വിതരണം ചെയ്തു.

ചടങ്ങിൽ ഹംസ മഹർ, ഇർഷാദ് ഫോൺ ഫിക്സ്, എംഎ മൂസ, ലത്തീഫ് കുമ്പള, ഇസ്മായിൽ മൂസ കൊപ്പളം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *