ലോക ഭിന്നശേഷി ദിനം: മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രം & മുളിയാർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് സംയുക്തമായി ആചരിച്ചു. ഭിന്നശേഷിക്കാരായ റഫീക്ക് മാസ്തിക്കുണ്ട്, രമേശൻ ബോവിക്കാനം, അനുരാഗ് മുണ്ടക്കൈ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

Latest കേരളം പ്രാദേശികം

മുളിയാർ ഗ്രാമ പഞ്ചായത്തിന്റെയും, മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും & ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനം ആയ ഇന്ന് ഭിന്നശേഷിക്കാരായ റഫീക്ക് മാസ്തിക്കുണ്ട്, രമേശൻ ബോവിക്കാനം, അനുരാഗ് മുണ്ടക്കൈ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

മുളിയാർ ഗ്രാമ പഞ്ചായത്തിൽ വച്ച് വൈസ് പ്രസിഡണ്ട് എ.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി പി വി. റഫീഖ് മാസ്തിക്കുണ്ടിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീസ മൻസൂർ മല്ലത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ.ഇ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റയിസ റഷീദ്, മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി എ.ആർ.പ്രശാന്ത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ചന്ദ്രൻ, ഹെഡ്ക്ലാർക്ക് അശോക് കുമാർ, വളണ്ടിയർ മാരായ ബി.സി.കുമാരൻ, മാധവൻ നമ്പ്യാർ സെക്കൻഡറി പാലിയേറ്റീവ് നേഴ്സ് രഞ്ജുഷ നായർ പഞ്ചായത്ത് പ്രൈമറി പാലിയേറ്റിവ് നേഴ്സ് എ.പ്രിയാകുമാരി, ആശാ വർക്കമാർ തുടങ്ങിയവർ സംബന്ധിച്ചു.

രമേശൻ ബോവിക്കാനത്തിനെ വാർഡ് മെമ്പർ അബ്ബാസ് കൊളച്ചെപ്പും അനുരാഗ് മുണ്ടക്കൈ യെ റൈസ റഷീദും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *