കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പുറത്തേക്ക്. യെദ്യൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ രാജി. പരിപാടിക്കിടെ ഏറെ വികാരാധീനനായിട്ടായിരുന്നു യെദ്യൂരപ്പയുടെ പ്രസംഗം.
‘അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് തന്നോട് കേന്ദ്രമന്ത്രിയാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അങ്ങോട്ട് നിര്‍ദേശിക്കുകയായിരുന്നു അത് കര്‍ണാടകയില്‍ നിന്നുമായിരിക്കുമെന്ന്.’ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്.
നേരത്തെ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ ലിംഗായത്ത് മഠങ്ങള്‍ രംഗത്തുവന്നിരുന്നു. യദ്യൂരപ്പയ്ക്ക് കാവലായി ലിംഗായത്ത് സമുദായവും മഠങ്ങളും നീങ്ങുമ്പോള്‍ ബിജെപിയുടെ നേതൃമാറ്റ നീക്കം പാളുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. കര്‍ണാടകയില്‍ നേതൃമാറ്റത്തിന് ബിജെപി നേതൃത്വം പച്ചക്കൊടി വീശിയതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു മുതിര്‍ന്ന നേതാക്കളുമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി മടങ്ങുമ്പോള്‍ കര്‍ണാടകയില്‍ ഈ മാസം തന്നെ പുതിയ മുഖ്യമന്ത്രി പ്രഖ്യാപിക്കപ്പെടുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു.