കാസർകോട്: നഗരത്തിലെ കടയിലെ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫർഹാൻ (25) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ചയാണ് എം ജി റോഡിലെ മൈ കിചൻ എന്ന കടയിൽ മോഷണം നടന്നത്.
കടയുടമ ഫോർട് റോഡിലെ നൗശാദിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് കാസർകോട് ടൗൺ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കടയിൽ മുമ്പും മോഷണം നടന്നതായി പരാതിയുണ്ടായിരുന്നു.