*തീവ്രവാദം വിസ്മയം അല്ല. ലഹരിക്ക് മതമില്ല. ഇന്ത്യ മത രാഷ്ട്രമല്ല* എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന *യുണൈറ്റഡ് ഇന്ത്യ* ക്യാമ്പയിൻ ഭാഗമായി *യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം കമ്മിറ്റി* യുടെ നേതൃത്വത്തിൽ എരിഞ്ചേരി മുതൽ ബോവിക്കാനം വരെ പദയാത്ര നടത്തി. ജനശ്രീ ജില്ലാ ചെയർമാൻ ശ്രീ കെ നീലകണ്ഠൻ യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം പ്രസിഡണ്ട് ശ്രീ സുധീഷ് പാത്തനടുക്കത്തിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീ ബി പി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.