യൂത്ത് കോൺഗ്രസ് രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റി രൂപീകരണ മണ്ഡലംതല ഉദ്ഘാടനം ഇടനീർ യൂത്ത് കോൺഗ്രസ് ഭവനിൽ വെച്ച് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ദീപക് യാദവ് അധ്യക്ഷതവഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി സി വി ജെയിംസ്, മാത്യു ടി തോമസ്, സലിം ഇടനീർ, അഷ്റഫ് ഇടനീർ, ഷാഹിദ് അഹമ്മദ്, മഹേഷ് പി, വിനയൻ അതിർകുഴി, ഹാരിസ് കെ എതിർത്തോട്, രാഹുൽ പൈക , പ്രശാന്ത് ഇ എ എൽ ,തുടങ്ങിയവർ സംബന്ധിച്ചു, അസർ കോരികർമൂല സ്വാഗതവും സനോജ് നന്ദിയും പറഞ്ഞു,ഇടനീർ യൂണിറ്റ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു,
