കുമ്പള: സ്കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പെർവാഡ് കടപ്പുറത്തെ അബ്ദുല്ലയുടെ മകൻ അനസ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൊഗ്രാൽ റഹ്മത് നഗറിലെ മുഹമ്മദ് പുളിക്കൂർ (20), സുഹൈൽ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ സുഹൈലിന്റെ നില ഗുരുതരമാണ്. യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റും.
ഗുരുതരമായി പരിക്കേറ്റ അനസിനെ കുമ്പളയിലെ ഡോക്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.പേരാൽ കണ്ണൂർ റോഡിലെ കലുങ്കിലിടിച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 2:45 മണിയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ച അനസാണ് സ്കൂടർ ഓടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇതിൽ സുഹൈലിന്റെ നില ഗുരുതരമാണ്.
യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റും. ഗുരുതരമായി പരിക്കേറ്റ അനസിനെ കുമ്പളയിലെ ഡോക്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.പേരാൽ കണ്ണൂർ റോഡിലെ കലുങ്കിലിടിച്ചാണ് അപകടം സംഭവിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 2.45 മണിയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ച അനസാണ് സ്കൂടർ ഓടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.