കാഞ്ഞങ്ങാട് വടകരമുക്കില്‍ ഓടയില്‍ വീണ പോത്തിന്‍കുട്ടിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വടകരമുക്ക് പാലാട്ട് മുഹമ്മദിന്റെ പോത്തു കുട്ടി ഓടയില്‍ വീണു.

റോഡരികിലെ വയലില്‍ പുല്ല് തിന്നാന്‍ കെട്ടിയ പോത്തു കുട്ടി സ്ലാബ്ബ് തകര്‍ന്ന് ഓടയില്‍ വീഴുകയായിരുന്നു.

മുഹമ്മദും നാട്ടുകാരും ഇതിനെ രക്ഷപ്പെടുത്താന്‍ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടര്‍ന്നു കാഞ്ഞങ്ങാടു നിന്നും സിനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.കെ ബാബുരാജിന്റെ നേതൃത്ത്വത്തില്‍ അഗ്‌നി രക്ഷാസേനയെത്തി രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *