കാസര്‍കോട്: സ്വര്‍ണ ഏജന്‍റിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കവര്‍ന്നതായി പരാതി. മഹാരാഷ്്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാബിറിെന്റ പണമാണ് നഷ്ടപ്പെട്ടത്.
തലപ്പാടി ദേശീയപാതയിലെ മൊഗ്രാല്‍പുത്തൂരിലാണ് സംഭവം. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറിലെ യാത്രക്കാരനായ സ്വര്‍ണ ഏജന്‍റിനെ മൊഗ്രാല്‍പുത്തൂര്‍ കടവത്തുവെച്ച് മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ജ്വല്ലറികളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുന്ന, മഹാരാഷ്ട്ര- കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന ഏജന്‍റാണിയാള്‍. ഇന്നോവ കാര്‍ പിന്നീട് പയ്യന്നൂര്‍ കാങ്കോല്‍ കരിങ്കുഴി എന്ന സ്ഥലത്തെത്തിച്ച് സീറ്റുകള്‍ കുത്തിക്കീറിയാണ് പണം കൈക്കലാക്കിയത്. തലശ്ശേരി രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിെന്റ നിഗമനം. കാറിെന്റ നമ്ബര്‍ നാട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കാസര്‍കോട് െപാലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
