ഗുജറാത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഹര്‍ദിക്-മേവാനി സഖ്യം? അന്തിമ തീരുമാനം രാഹുലിന്റേത്

Latest ഇന്ത്യ കേരളം പ്രാദേശികം

ന്യൂദല്‍ഹി: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലും നിയമ സഭയിലും പുനസംഘടനയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്.

ഇതിനായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ ചര്‍ച്ച നടത്തി.

ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റായ ഹര്‍ദിക് പട്ടേലും സ്വതന്ത്ര എം.എല്‍.എയായ ജിഗ്നേഷ് മേവാനിയുമടക്കമുള്ള 15 അംഗ സംഘമാണ് രാഹുലിനെ കണ്ടത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവായ ശക്തികാന്ത് ഗോഹിലിന്റെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *