പെർളയിലെ കുട്ടിക്കും മാതാവിനും നേരെയുണ്ടായ ആർ എസ് എസ് ഗുണ്ട അക്രമം സഭയിലുന്നയിച്ച് എ. കെ. എം. അഷ്റഫ് എം എൽ എ

Latest ഇന്ത്യ കേരളം പ്രാദേശികം രാഷ്ട്രീയം

തിരുവനന്തപുരം : പെർളയിലെ കുട്ടിക്കും മാതാവിനും നേരെയുണ്ടായ ആർ എസ് എസ് ഗുണ്ട അക്രമം സഭയിലുന്നയിച്ച് എ. കെ. എം. അഷ്റഫ് എം എൽ എ.

എൺമകജെ പഞ്ചായത്തിലെ അഡ്യനടുക്ക എന്ന സ്ഥലത്ത് താമസിക്കുന്ന പതിനഞ്ചു വയസുള്ള വിദ്യാർത്ഥിയായ മുസ്തഫയെയും മാതാവ് മിസിരിയയെയും ഒക്ടോബർ ഒന്നിന് ആർ എസ് എസ് ഭീകരർ വീടുകയറി ആക്രമിച്ചിരുന്നു.

പള്ളിയിൽ പോകുകയായിരുന്ന കുട്ടിയെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും വീട്ടിലേക്ക് ഓടി ക്കയറിയപ്പോൾ പിന്നാലെയെത്തി വീടു കയറി ആക്രമിക്കുകയുമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ബദിയടുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്.

പശുവിന്റെ പേരിൽ കുട്ടിയെയും മാതാവിനെയും ആക്രമിക്കുകയും ശേഷം ആർഎസ്എസുകാരായ കർണാടകയിലെ എംഎൽഎമാരുടെ സ്വാധീനമുപയോഗിച്ച് കർണാടകയിൽ കുട്ടിയുടെ അമ്മാവനെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും ചെയ്തതായി അഷ്റഫ് സഭയിൽ പറഞ്ഞു.

ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടികൾ അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *