നിരവധി പേർക്ക് രക്തം നൽകിയും സാമൂഹ്യ സേവനം ചെയ്തും ശ്രദ്ധേയനായ നികുൻ കൊപ്പലിന് ചന്ദ്രഗിരി റോവർസ്&റെയിഞ്ചേഴ്‌സ് സ്നേഹാദരവ് നൽകി.ചന്ദ്രഗിരി റോവർ ക്രൂവിൽ അംഗമായിരുന്ന ഇദ്ദേഹം സ്കൗട്ട്സ് മാസ്റ്റേഴ്സ് ബേസിക് കോഴ്‌സ് പൂർത്തീകരിച്ചതുമാണ്.മികച്ച കബഡി കളിക്കാരൻ ആയ നികുൻ അറിയപ്പെടുന്ന നാടൻപാട്ട് കലാകാരൻകൂടിയാണ്.വിദേശത്തും നാട്ടിലും നിരവധി വേദികളിൽ പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.കലാ കായിക സാംസ്‌ക്കാരിക കാരുണ്യ രംഗത്ത് അറിയപ്പെടുന്ന റെഡ് വേൾഡ് കൊപ്പലിന്റെ സജീവ പ്രവർത്തകനാണ്.കാസറഗോഡ് സ്കൗട്ട്സ് ഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ ചീഫ് കമ്മീഷണർ എൻ നന്ദികേശന്റെ അധ്യക്ഷതയിൽ സ്കൗട്ട്സ്&ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ ആദരവ് നിറവേറ്റി.ജില്ലാ സെക്രട്ടറി കെ ഭാർഗവികുട്ടി,ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ശുക്രിയ,എ ഡി സി സ്കൗട്ട്സ് ദാമോദരൻ മാസ്റ്റർ,AEO മാരായ യാതീഷ്കുമാർ റൈ, ദിനേശ് വി തുടങ്ങിയവർ പങ്കെടുത്തു.
