ആലംപാടി: ആലംപാടി നൂറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികളുടെ നബിദിന കലാ പരിപാടിയിൽ (നൂർ ഫെസ്റ്റോം സീസൺ-4 വിദ്യാർത്ഥി ഫെസ്റ്റ് 2021) നിസ്വാർത്ഥ സേവനം ചെയ്ത വനിതാ വളന്റിയേഴ്സിനെ ഐ.എൻ.എൽ ആലംപാടി സ്നേഹോപഹാരം നൽകി അനുമോദിച്ചു. വനിതാ വളന്റിയേഴ്സിനുള്ള സ്നേഹോപഹാരം ഇഖ്ബാൽ കേളങ്കയം മദ്രസാ സദർ മുഅല്ലിം ശംസുദ്ധീൻ മൗലവിയെ ഏൽപ്പിച്ചു. ഗപ്പു ആലംപാടി, റപ്പി. പികെ, മഹറു മേനത്ത്, ഉമ്മർ ചാൽക്കര, നസീർ ബിസ്മില്ല, ഉമ്മർ കരോടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
