മൊഗ്രാൽ:എംഎസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എം എസ് എഫ് മൊഗ്രാൽ മേഖല നടത്തിയ സി എച്ച് അനുസ്മരണത്തോടനുബന്ധിച്ച് വരയ്ക്കാം സി എച്ചിനെ വിജയികളെ അനുമോദിച്ചു
വിജയികളായ അജ്മൽ മുബഷിർ ഫാത്തിമ അൽഫി ഷഹല എന്നിവരെ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ കെ വി യൂസഫ് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ മുർഷിദ് മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു, റാസിക് മൈമുൻ നഗർ സി എച്ചിനെ അനുസ്മരിച്ചു.
എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ ജംഷീർ മൊഗ്രാൽ, അമീൻ കടവത്ത്, അലി സി എ, ജാബിർ അലി,ദുൽകിഫിലി, മഷൂദ് , അദ്നാൻ സി എ, അൻസത്തുൽ ഫയാസ്, മഷ്ഹൂദ് എന്നിവർ പങ്കെടുത്തു.മേഖലാ സെക്രട്ടറി ഉനൈസ് മൊഗ്രാൽ സ്വാഗതവും അഫ്രാസ് നന്ദിയും അറിയിച്ചു.