ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ജോലി ഒഴിവുകള്‍

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

കാഞ്ഞങ്ങാട്:ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള വിവിധ ഒഴിവുകളിലേക്ക് വിരമിച്ച കോടതി ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ അസിസ്്റ്റന്റ്/ എല്‍.ഡി ടൈപ്പിസ്റ്റ് (ഒരു ഒഴിവ്), ഓഫീസ് അറ്റന്റന്റ് (രണ്ട് ഒഴിവ്) തസ്തികളിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിച്ച യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ ഒക്ടോബര്‍ 18 നകം വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കാസര്‍കോട്- 671123 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷിക്കണം. കവറിന് പുറത്ത് താത്കാലിക നിയമനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *