പുരാവസ്തു തട്ടിപ്പ് കേസ്; നടന്‍ ശ്രീനിവാസനെതിരെ വക്കീല്‍ നോട്ടീസ്

Latest ഇന്ത്യ കേരളം പ്രാദേശികം

മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ അപകീര്‍ത്തിപ്പെടുത്തിയതിന് നടന്‍ ശ്രീനിവാസനെതിരെ വക്കീല്‍ നോട്ടീസ്.പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി നടന്‍ ശ്രീനിവാസനുള്ള ബന്ധം വാര്‍ത്തയായിരുന്നു.

ഇയാളുടെ വ്യാജ പുരാവസ്തുക്കള്‍ക്കൊപ്പം ശ്രീനിവാസന്‍ നില്‍ക്കുന്ന പടവും വലിയ വാര്‍ത്തയായതാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ശ്രീനിവാസന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതിക്കാര്‍ വക്കീല്‍ നോട്ടീസയച്ചത്.

മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധം വിവരിക്കുന്നതിനിടയില്‍ ഹരിപ്പാടുള്ള ആയുര്‍വേദ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയത് മോന്‍സനാണെന്ന് പറയുന്നുണ്ട്. എന്നാല്‍ അതിനു ശേഷം പരാതിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ശ്രീനിവാസന്‍ നടത്തിയെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

പരാതിക്കാര്‍ ഫ്രോഡുകളാണെന്നും രണ്ടു പേരെ തനിക്ക് പരിചയമുണ്ടെനും ഒരാള്‍ സ്വന്തം അമ്മാവനെ വഞ്ചിച്ചിട്ടുണ്ടെന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്.

15 ദിവസത്തിനുള്ളില്‍ വിഷയത്തില്‍ മാപ്പു പറയണമെന്ന് വക്കീല്‍ നേട്ടീസ് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം അപകീത്തികരമായ പരമര്‍ശം നടത്തിയതിന് നിയമപരമായി നേരിടുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *