തിരുവനന്തപുരം: പതിമൂന്നുകാരിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആറുമാസത്തോളം പീഡിപ്പിച്ച കല്ലമ്പലം മരുതി കുന്ന് ബ്രാഞ്ച് സെക്രട്ടറി പുത്തൻവീട്ടിൽ സഫറുള്ള(44), പാർട്ടി ബ്രാഞ്ച് അംഗം സമീറും പോലീസ് പിടിയിലായി. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം ശ്രദ്ധിച്ച വീട്ടുകാർ ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇവർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരങ്ങൾ പുറത്തുവന്നത്..
പള്ളിക്കൽ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശരലാൽ, ഗ്രേഡ് എസ് .ഐ ബാബു, എ.എസ്.ഐ അനിൽകുമാർ , സി.പി.ഒ ബിജുമോൻ, ഹോം ഗാർഡ് ശിവശങ്കരപിള്ള എന്നിവരടങ്ങുന്ന സംഘം സാഹസികമായി പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.