പീഡനത്തിനിരയാക്കിയെന്ന് കൗൺസിലിങ് ക്ലാസിൽ 11 കാരി വെളിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Latest കേരളം പ്രാദേശികം

കാസർകോട്: പീഡനത്തിനിരയാക്കിയെന്ന് കൗൺസിലിങ് ക്ലാസിൽ 11 കാരി വെളിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ധനീഷ് (28) ആണ് അറസ്റ്റിലായത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി കഴിഞ്ഞ ദിവസം നടത്തിയ കൗൺസിലിങ് ക്ലാസിനിടെയാണ് പെൺകുട്ടി സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ട് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അമ്പലത്തറ എസ് ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ധനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *