തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ മെയ് 23 വരെ നീട്ടി. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാല് ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുക. മറ്റ് ജില്ലകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് ചേർന്ന വിദഗ്ദ്ധ സമിതി യോഗത്തിൽ റവന്യു, ദുരന്ത നിവാരണ, പൊലീസ് വകുപ്പുകൾ നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.