സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1226 ഓഫീസര്‍ ഒഴിവുകള്‍: ശമ്പളം 36,000 – 63,840 രൂപ

Latest ഇന്ത്യ കേരളം പ്രാദേശികം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പർ: CRPD/ CBO/ 202122/19. അഹമ്മദാബാദ്, ബെംഗളൂരു, ഭോപാൽ, ചെന്നൈ, ജയ്പുർ എന്നിവിടങ്ങളിലാണ് അവസരം. ഗുജറാത്തി, കന്നഡ, ഹിന്ദി, തമിഴ് ഭാഷകൾ അറിഞ്ഞിരിക്കണം. ബാക്ക്ലോഗ് ഒഴിവുകൾ ഉൾപ്പെടെ 1226 ഒഴിവുണ്ട്. റഗുലർ1100, ബാക്ക്ലോഗ്126 എന്നിങ്ങനെയാണ് ഒഴിവുകൾ. ഒരു ഉദ്യോഗാർഥി ഒരു സംസ്ഥാനത്തിലേക്കേ അപേക്ഷിക്കാവൂ. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

Leave a Reply

Your email address will not be published. Required fields are marked *