കാസര്‍ഗോഡ്: സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ കോവിഡ് കണ്‍ട്രോള്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. ഫോണ്‍ നമ്പര്‍ : 04994 256728. .
കോവിസ് – 19 ന്റെ രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനം മൂലം കഷ്ടത അനുഭവിക്കുന്ന പൊതുജനങ്ങളില്‍ വാഹന സൗകര്യം ഇല്ലാത്തവരും ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നവരുമായവരെ വാക്‌സിനേഷന്‍ എടുക്കുന്നതിനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും, അടിയന്തരഘട്ടങ്ങളില്‍ മരുന്ന്, ഭക്ഷണം എന്നിവ ലഭ്യമാക്കുന്നതടക്കമുള്ള സഹായങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ്
ഹെല്‍പ്പ് ഡെസ്‌ക്ക് സൗകര്യം ആരംഭിച്ചിട്ടുള്ളത്. കൂടാതെ ലോക്ക് ഡൗണ്‍ ഘട്ടത്തില്‍ മദ്യലഭ്യതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മദ്യം ലഭിക്കാതെ ‘വിത്‌ഡ്രോവല്‍ സിന്‍ഡ്രോം ‘ മൂലം അസ്വസ്ഥതയും വിഭ്രാന്തിയും അനുഭവപ്പെടുന്നവരെ ഡീ-അഡിക്ഷന്‍ സെന്ററില്‍ എത്തിക്കുവാനുള്ള സംവിധാനങ്ങളും എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം തുടങ്ങിയിട്ടുള്ള ഹെല്‍പ്പ് ഡെസ്‌ക് വഴി ഒരുക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വിനോദ് .ബി.നായര്‍ ‘വിമുക്തി’ ജില്ലാ മാനേജരായ അസി.എക്‌സൈസ് കമ്മീഷണര്‍ ബാബു വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
ചികിത്സയ്ക്കും കൗണ്‍സിലിംഗിനുമായി
ഡീ-അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന നീലേശ്വരം ഗവ: താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ഹോസ്പിറ്റലുമായി നേരിട്ടും ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ നമ്പര്‍
04672 – 281925 ,
04672 – 282933
