കൊവിഡ് മാർഗനിർദേശങ്ങൾ ജൂണ്‍ 30 വരെ തുടരണം; പ്രാദേശിക നിയന്ത്രണങ്ങൾ വേണമെന്നും കേന്ദ്രം

ന്യൂഡൽഹി: കൊവിഡ്-19 മാഗനിർദേശങ്ങൾ ജൂൺ 30വരെ തുടരണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രോഗബാധ കൂടിയ ജില്ലകളിൽ വ്യാപനം തടയുന്നതിനായി പ്രാദേശിക നിയന്ത്രണ നടപടികളുമായി മുന്നോട്ട് പോകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

Continue Reading

ക്ഷേമ വികസന പദ്ധതികൾ തുടരാൻ പ്രതിജ്ഞാ ബദ്ധം; ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റിന്‍റെ ന​യ​പ്ര​ഖ്യാ​പ​ന സമ്മേളനത്തിന് ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍റെ പ്രസംഗത്തോടെ ആരംഭിച്ചു. പു​തി​യ സ​ർ​ക്കാ​റിന്‍റെ ഇ​ക്കൊ​ല്ലം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​കും. ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഇ​ക്കൊ​ല്ലം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും ഇ​തി​ൽ ഇ​ടം​പി​ടി​ക്കും. ഇ​ക്കൊ​ല്ലം ജ​നു​വ​രി​യി​ൽ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ച്ചി​രു​ന്നു. പു​തി​യ സ​ർ​ക്കാ​ർ വ​ന്നാ​ൽ ആ​ദ്യ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തെ ഗ​വ​ർ​ണ​ർ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ.

Continue Reading

ഒമാനില്‍ കടുത്ത ചൂട്; തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി

മസ്‌കറ്റ്: ഒമാനില്‍ ചൂട് കൂടുന്നതിനെ തുടര്‍ന്ന് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി. ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഉച്ചവിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാല്‍ തൊഴിലുടമക്ക് പിഴയും ശിക്ഷയും ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. ഉച്ചകഴിഞ്ഞ് 12.30 മുതല്‍ 3:30 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്.

Continue Reading

ലഹരി പാർട്ടിക്കിടയിൽ പിടിയിലായ കാസറഗോടുകാരനായ 17കാരന് കാമുകിമാർ 16; കാമുകിമാരിൽ രണ്ടു വീട്ടമ്മമാരും;

ഇക്കഴിഞ്ഞ ദിവസം കാസർകോട് ഒരു സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥികളായ ചിലർ ഒത്തുകൂടി നടത്തുന്ന യോ യോ ക്യാമ്ബിൽ ലഹരി മരുന്ന് ഉപയോഗവും ഉണ്ടെന്ന രഹസ്യ റിപ്പോർട്ടിനെ തുടർന്ന് സ്കൂളിലെത്തിയ പോലീസുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടി. ക്യാമ്ബിൽ ഇരുപതിന് വയസ്സിനു താഴെയുള്ള പതിനാറു കുട്ടികളാണ് പങ്കെടുത്തിരുന്നത് , സ്കൂൾ ഗേറ്റ് പൂട്ടിയതിനാൽ മതിൽ ചാടി കടന്നു പൊലീസ് വരുന്നത് ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഉണ്ടായിരുന്ന യുവാക്കൾ വ്യക്തമായി കണ്ടതിനാൽ എല്ലാവരും ഓടി രക്ഷപ്പെട്ടു.. തൊട്ടടുത്ത് ചന്ദ്രഗിരിപുഴയും പല ഒഴിഞ്ഞ […]

Continue Reading

പൂട്ടിയ ആസ്ട്രൽ വാചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സംരംഭം ആരംഭിക്കണം ;വ്യവസായ മന്ത്രി പി രാജീവിനെ കണ്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.

ആസ്ട്രൽ വാചസ് കമ്പനി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണം 1.99 ഏകെറാണ്. ഈ സ്ഥലത്തിന്റെ നിലവിലെ ഉടമസ്ഥവകാശം കെ എസ് ഐ ഡി സിയുടെ പേരിലുള്ളതാണ്. ഈ സ്ഥലം വെറുതെ കിടക്കുന്നതിന് പകരം ടെക്നോളജി പാർക് അടക്കമുള്ള മറ്റേതെങ്കിലും സംരംഭങ്ങൾ തുടങ്ങാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിക്ക് നൽകിയ കത്തിൽ എംഎൽഎ ആവശ്യപ്പെട്ടു. പൂട്ടിയ ആസ്ട്രൽ വാചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സംരംഭം ആരംഭിക്കണം ; വ്യവസായ മന്ത്രി പി രാജീവിനെ കണ്ട് […]

Continue Reading

കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അന്‍പത്തിനാലുകാരിക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് സ്ഥിരീകരിച്ചത്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജിലെ നോണ്‍-കോവിഡ് വാര്‍ഡില്‍ ചികില്‍സയിലാണിപ്പോള്‍. ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Continue Reading

പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടെ, അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമയത്ത് പരീക്ഷ നടത്താനാവശ്യമായ ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽമുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണ്ണയം ഉടൻ […]

Continue Reading

വാക്‌സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണപ്പെടുമോ?; വ്യാജപ്രചാരണത്തിന്റെ സത്യാവസ്ഥ പറഞ്ഞ് മുഖ്യമന്ത്രി

വാക്‌സിനെടുക്കുന്നത് അംഗഭംഗത്തിനും മരണത്തിനും വരെ കാരണമായേക്കാമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് ശാസ്ത്രജ്ഞര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ ഈ പ്രതിസന്ധിഘട്ടത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Continue Reading

മൊഗ്രാലിൽ മെഴുക് തിരി തെളിയിച്ച് കെഎസ് യു ഐ പ്രവർത്തകരുടെ ലക്ഷദീപ് ജനതയ്ക്ക് ഐക്യദാർഢ്യം

മൊഗ്രാൽ. കെ എസ് യു ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മൊഗ്രാൽ മേഖലാ കെ എസ് യു ഐ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ വീട്ടിലിരുന്ന് മെഴുകുതിരി തെളിയിച്ച് ലക്ഷദീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ടൂറിസത്തിൽ കണ്ണുംനട്ട് കേന്ദ്രസർക്കാർ വൻകിട വ്യവസായികൾക്ക് ലക്ഷദ്വീപിനെ തീറെഴുതി കൊടുക്കാനും, കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ ജനശ്രദ്ധ തിരിക്കാനുമാണ് അഡ്മിനിസ്ട്രേറ്റർ വഴി നടത്തുന്നതെന്ന് കെ എസ് യു -ഐ ആരോപിച്ചു. പരിപാടിക്ക് മുആസ് മൊഗ്രാൽ, നിഹാൽ നാങ്കി, ഉവൈസ് കൊപ്പളം, സബുവാൻ […]

Continue Reading

ലോക്ഡൗണിൽ കൂടുതല്‍ ഇളവുകള്‍: കമ്പ്യൂട്ടറും നന്നാക്കുന്ന കടകള്‍കളും മൊബൈല്‍ ഫോൺ കടകൾക്കും രണ്ട് ദിവസം തുറക്കാം

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ. മൊബൈൽ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേത്ര പരിശോധകർ, കണ്ണട ഷോപ്പുകൾ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ക്രിത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്ന സ്ഥാപനങ്ങൾ, മൊബൈൽ, കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്ന ഷോപ്പുകൾ ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നത് അനുമതി നൽകുമെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Continue Reading