സ്കൂൾ വളപ്പിൽ കഞ്ചാവ്ചെടി; എക്സൈസിനെ അറിയിച്ച പ്ലസ് വൺ വിദ്യാർഥിനിക്ക് അഭിനന്ദനം

തൃശൂർ: വടക്കാഞ്ചേരിയില്‍ സ്കൂളില്‍ വളപ്പിനകത്ത് കഞ്ചാവ് ചെടി കണ്ടെത്തി. അയല്‍വാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഇതു തിരിച്ചറിഞ്ഞ് എക്സൈസിനെ വിവരമറിയിച്ചത്. വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലായിരുന്നു കഞ്ചാവ് ചെടി വളര്‍ന്നത്. കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിനോട് ചേര്‍ന്നായിരുന്നു ഇത്. കഞ്ചാവ് ചെടിക്ക് 100 സെന്റി മീറ്റര്‍ വലിപ്പമുണ്ട്. രണ്ടര മാസത്തിന്റെ വളര്‍ച്ചയുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൃശൂര്‍ വിവേകോദയം സ്കൂളിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നിരഞ്ജനയാണ് ഇതു തിരി‍ച്ചറിഞ്ഞ് എക്സൈസിനെ അറിയിച്ചത്. വാര്‍ത്തകളിലെ […]

Continue Reading

വാനിൽകടത്തിയ മദ്യം പിടികൂടി യുവാവ് അറസ്റ്റിൽ

കാസറഗോഡ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി.ജനാർദ്ധനൻറ നേതൃത്വത്തിൽ ഹോസ്ദുർഗിലെ പുല്ലൂരിൽ വച്ച് 466.56 ലിറ്റർ കർണ്ണാടക മദ്യം KL 13 M 7191 നമ്പർ മാരുതി ഓംനി വാനിൽ നിന്നും കണ്ടെത്തി. മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് സുരേഷ ബി പി S/o പക്കിരൻ എന്നയാളെ അറസ്റ്റ് ചെയ്യിതു. പാർട്ടിയിൽ PO സുധീന്ദ്രൻ, CEOമാരായ മനോജ്.പി, മോഹനകുമാർ.എൽ, ശൈലേഷ് കുമാർ.പി, ഡ്രൈവർ ദിജിത്ത് എന്നിവർ ഉണ്ടായിരുന്നു.

Continue Reading

കാസര്‍കോട് ജില്ലയില്‍ 602 പേര്‍ക്ക് കൂടി കോവിഡ്, 1043 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 602 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 1043 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7651 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 134 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 31356 പേര്‍ വീടുകളില്‍ 30322 പേരും സ്ഥാപനങ്ങളില്‍ 1034 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 31356 പേരാണ്. പുതിയതായി 2125 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1888 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു […]

Continue Reading

കേരളത്തിൽ 29,830 പേർക്ക് കൂടി കോവിഡ്; 177 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84

കേരളത്തിൽ 29,803 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂർ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂർ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസർഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]

Continue Reading

വനംവകുപ്പ് ചെക്ക്പോസ്റ്റിലേക്ക് ബൈക്കിൽ അതിവേഗം; ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: ചെക്ക് പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവിടെ ക്രോസ്ബാർ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക്ക് ഓടിച്ച യുവാവ് തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറിൽ […]

Continue Reading

ഒമാനില്‍ 810 പേര്‍ക്ക് കൂടി കൊവിഡ്; 10 മരണം

മസ്‍കത്ത്: ഒമാനില്‍ 810 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 10 കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 285 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 108 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 709 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 243 പേരുടെ നില ഗുരുതരമാണ്. ഇവര്‍  തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്.

Continue Reading

ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യം പിടികൂടി; യുവാവിനെതിരെ കേസ്

ബദിയടുക്ക: ബൈക്കില്‍ കടത്തുകയായിരുന്ന 4.125ലീറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. യുവാവിനെതിരെ കേസ്. മാര്‍പ്പനടുക്കയിലെവിജയ നായക്(38)നെതിരെ കേസെടുത്തു. ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്‍റിവ് ഓഫീസര്‍ പി.കെ. വിനയരാജിന്‍റെ നേതൃത്വത്തില്‍ കുംബഡാജെ മാര്‍പ്പനടുക്ക ജംഗ്ഷനില്‍ നടത്തിയ പരിശോധനക്കിടെയാണ് ഹിറോ ഹോണ്ട ബൈക്കില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. ബൈക്കും മദ്യവും കസ്റ്റഡിയിലെടുത്തു.

Continue Reading

കോവിഡ് നിയന്ത്രണ ലംഘനം ; സംസ്ഥാനത്ത് ഇന്ന് 3701 പേർക്കെതിരെ കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3701 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1518 പേരാണ്. 1695 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8094 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 69 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി -334, 23, 49തിരുവനന്തപുരം റൂറല്‍ – 162, 84, 264കൊല്ലം സിറ്റി – 409, 50, 32കൊല്ലം […]

Continue Reading

സഖാവ് അജിത്ത് കുമാർ കുമ്പളയുടെ അനുസ്മരണ ഭാഗമായി CPIM സൈബർ വാരിയേഴ്സിന്റെ നേതൃത്വത്തിൽ കാസറഗോഡ്ബ്ല ഡ്‌ ബാങ്കിൽ 22 സഖാക്കൾ രക്തദാനം നടത്തി

കാസർകോട്: കുമ്പളയിലെ അജിത്ത് രണ്ടാം അനുസ്മരണ വാർഷിക ദിനത്തോട് അനുബന്ധിച്ച് സിപിഐഎം സൈബർ വാരിയേഴ്സ് നവമാധ്യമ കൂട്ടായ്മ കാസർകോട് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 22 പേരാണ് രക്തദാനം ചെയ്തത്. നാടിനു വേണ്ടി ഏത് കാര്യത്തിലും മുന്നിൽ നിൽക്കുന്ന അജിത്തിന്റെ സ്മരണ പുതുക്കുന്ന വേളയിൽ ഇത്രയെങ്കിലും ചെയ്യാൻ സാധിക്കേണ്ടതുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ അജിത്ത് മരണപ്പെടുന്നത്.

Continue Reading

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ സംഘപരിവാർ അജണ്ടകൾക്കെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കണം; ഷാഫി പറമ്പിൽ എംഎൽഎ

ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭ ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ സ്പീക്കർക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്കി. നടക്കുന്നത് സംഘപരിവാര്‍ അജണ്ടകൾ നടപ്പിലാക്കുവാനുള്ള നീക്കമാണെന്നും ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെന്നും ഷാഫി പറഞ്ഞു. ഫേസ്ബുക് കുറിച്ച് വായിക്കാം : ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ. ലക്ഷദ്വീപിലെ […]

Continue Reading