തൃശൂർ: വടക്കാഞ്ചേരിയില്‍ സ്കൂളില്‍ വളപ്പിനകത്ത് കഞ്ചാവ് ചെടി കണ്ടെത്തി. അയല്‍വാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഇതു തിരിച്ചറിഞ്ഞ് എക്സൈസിനെ വിവരമറിയിച്ചത്. വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലായിരുന്നു കഞ്ചാവ് ചെടി വളര്‍ന്നത്. കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിനോട് ചേര്‍ന്നായിരുന്നു ഇത്.
കഞ്ചാവ് ചെടിക്ക് 100 സെന്റി മീറ്റര്‍ വലിപ്പമുണ്ട്. രണ്ടര മാസത്തിന്റെ വളര്‍ച്ചയുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൃശൂര്‍ വിവേകോദയം സ്കൂളിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നിരഞ്ജനയാണ് ഇതു തിരിച്ചറിഞ്ഞ് എക്സൈസിനെ അറിയിച്ചത്. വാര്‍ത്തകളിലെ ദൃശ്യങ്ങളിലും മറ്റും കണ്ടിട്ടുള്ള ചെടി കണ്ടപ്പോള്‍ സംശയം തോന്നുകയായിരുന്നു. വിദ്യാര്‍ഥിനിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. ഈ മേഖലയില്‍ നേരത്തെ കഞ്ചാവ് സംഘങ്ങള്‍ വ്യാപകമായിരുന്നു. അവര്‍ ഉപേക്ഷിച്ച കഞ്ചാവില്‍ നിന്ന് വളര്‍ന്നതാകാം ചെടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്കൂള്‍ വളപ്പിലെ കുറ്റിക്കാട്ടില്‍ ഏതെങ്കിലും കഞ്ചാവു സംഘങ്ങള്‍ കഞ്ചാവ് ഒളിപ്പിച്ചപ്പോള്‍ വളര്‍ന്നാതാകാനും സാധ്യതയുണ്ടെന്നാണ് നിഗമനം. ഈ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നേരത്തെ സജീവമായിരുന്നു. എക്സൈസിന്റെ കര്‍ശന നടപടി തുടര്‍ന്നതോടെ കഞ്ചാവ് സംഘങ്ങള്‍ ഒതുങ്ങിയിരുന്നു.