ജനങ്ങളെ കാക്കാൻ ‘കൊറോണദേവി’;തമിഴ്‌നാട്ടിൽ പുതിയ പ്രതിഷ്ഠയുമായി ക്ഷേത്രം അധികൃതർ

കൊറോണയുടെ ഭീകരതയിൽ നിന്നു നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ തമിഴ്‌നാട്ടിൽ ഒരുകൂട്ടം വിശ്വാസികൾ പുതിയൊരു ദേവിയെ കണ്ടെത്തിയിരിക്കുന്നത്; പേര് കൊറോണദേവി! കോയമ്പത്തൂരിനടുത്തുള്ള കാമാച്ചിപുരി ആതീനം ക്ഷേത്രം അധികൃതരാണ് പുതിയ ദേവിയെ സൃഷ്ടിച്ച് കോവിഡിനെ തുരത്താനൊരുങ്ങുന്നത്. കൊറോണദേവിയുടെ പേരിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠയും ആരംഭിച്ചിട്ടുണ്ട്. ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ദേവിയുടെ പ്രതിമ നിർമിക്കുന്നത്. പ്രതിമ തയാറായാൽ 48 ദിവസം പ്രത്യേക പ്രാർത്ഥന നടത്തും. മഹായാഗത്തിലേക്ക് ജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.

Continue Reading

കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സിൻ തീർന്നെന്ന് -മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സിൻ തീർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Continue Reading

ഇലക്ട്രിക്കൽ എൻജിനീയർമാരുടെ ഒഴിവ്

ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തുന്ന വൈദ്യുത പ്രവര്‍ത്തികളുടെ നിര്‍വ്വഹണത്തിന് ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറായ മൂന്നില്‍ കുറയാത്ത ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരുടെ കമ്മിറ്റി രൂപീകരിക്കുന്നു. കമ്മിറ്റീയിലേക്ക് പൊതുമരാമത്ത്, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 24 ന് വൈകീട്ട് അഞ്ചിനകം a3divksdlidew@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കാസര്‍കോട് ജില്ലക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍: 04994255250

Continue Reading

ബ്ലാക്ക് ഫം​ഗസ് കേരളത്തിൽ : സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 15 കേസുകൾ; പകരുന്ന രോ​ഗമല്ലെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോ​ഗബാധയുമായി ബന്ധപ്പെട്ട്15 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ലാക്ക് ഫം​ഗസ് പകരുന്ന രോ​ഗമല്ലെന്നും അതുകൊണ്ട് രോ​ഗികളെ ചികിത്സിക്കാൻ വിമുഖത കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനങ്ങളിൽ ആശങ്ക പടരുന്നുണ്ട്. എന്നാൽ ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടിൽ കണ്ടുവരുന്ന ഒരു പൂപ്പലാണ് ഇതെന്നും, നേരത്തെ ഈ രോ​ഗത്തിന്റെ 40 % വും ഇന്ത്യയിൽ റിപ്പോർട്ട് […]

Continue Reading

റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ചൂരി ജുമാമസ്ജിദ് മുഅദ്ദീനും മദ്രസ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവി(27)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കേളുഗുഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, അഖിലേഷ് എന്ന അഖില്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസ് ജൂണ്‍ ആറിന് വീണ്ടും പരിഗണിക്കും. വാദിഭാഗത്തിന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അശോകന്‍ ഹാജരായി.

Continue Reading

കാസറഗോഡ് ജില്ലയിൽ 677 പേർക്ക് കോവിഡ് 1707 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 677 പേര്‍ക്ക് കൂടി കോവിഡ്, 1707 പേര്‍ക്ക് രോഗമുക്തി കാസര്‍കോട് ജില്ലയില്‍ 677 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 1707 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 9207 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 30974 പേര്‍ വീടുകളില്‍ 30017 പേരും സ്ഥാപനങ്ങളില്‍ 957 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30974 പേരാണ്. പുതിയതായി 1895 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3210 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കോവിഡ്-19; 112 മരണം, 48,413 പേർക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു; രോ​ഗിയെ ഇറക്കിവിട്ടു

മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തെന്ന് പരാതി. രോഗിയെ പൊലീസ് റോട്ടിൽ ഇറക്കി വിട്ടന്നും ആരോപണമുണ്ട്. മലപ്പുറം മഞ്ചേരിയിൽ ആണ് സംഭവം. കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പൊലീസ് പിടിച്ചെടുത്തത്. കൊവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ലെന്ന് ഷഫീഖ് പറയുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ആന്റിജൻ ടെസ്റ്റ് ചെയ്ത് ഷഫീഖിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങും വഴിയാണ് വണ്ടിയുടെ നമ്പർ പ്ലേറ്റിലെ പ്രശ്നം ചൂണ്ടികട്ടി പൊലീസ് വാഹനം പിടിച്ചെടുത്തത്. ഡിവൈഎഫ്ഐയുടെ സ്നേഹവണ്ടിയിലാണ് […]

Continue Reading

സത്യപ്രതിജ്ഞയുടെ പിറ്റേന്ന് മുതൽ തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്,തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു. വാളയാർ അട്ടപ്പളളത്തെ പെൺകുട്ടികളുടെ വീട്ടിലാണ് സമര പ്രഖ്യാപനം നടത്തുക. ഇടതു സർക്കാരിൻ്റേത് നീതിനിഷേധമാണെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു. കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇപ്പോഴും സർക്കാർ സംരക്ഷിക്കുകയാണെന്നും ഇവ‍ർക്കെതിരെ നടപടി ഉണ്ടാകും വരെയും സമരം നടത്തുമെന്നും സമര സമിതി അറിയിച്ചു.

Continue Reading

തലമുറമാറ്റം, ധീരവും പുരോഗമനപരവുമായ തീരുമാനം – മന്ത്രി സഭാ നവീകരണത്തെ അഭിനന്ദിച്ച് ആഷിഖ് അബു

രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ അഭിനന്ദിച്ച് സംവിധായകൻ ആഷിഖ് അബു. തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ തീരുമാനമെന്ന് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.

Continue Reading