മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; മൂന്ന് പൊലീസുകാർക്ക് പരിക്ക്

ചങ്ങനാശ്ശേരി മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. എസ്ഐ അടക്കം മൂന്നു പൊലീസുകാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു.നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.

Continue Reading

കാസറഗോഡ് ജില്ലയിൽ 560 പേർക്ക് കൂടി കോവിഡ് , 1234 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 560 പേർക്ക് കൂടി കോവിഡ്,1234 പേർക്ക് രോഗമുക്തി കാസർകോട് ജില്ലയിൽ 560 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85.ചികിത്സയിലുണ്ടായിരുന്ന 1234 പേർ കോവിഡ് നെഗറ്റീവായി. നിലവിൽ 17649 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 31279 പേർ വീടുകളിൽ 30307 പേരും സ്ഥാപനങ്ങളിൽ 972 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 31279 പേരാണ്. പുതിയതായി 963 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 2676 സാമ്പിളുകൾ […]

Continue Reading

സംസ്ഥാനത്ത് 29704 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61% ;89 മരണം ; കാസര്‍കോട് 560

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്

Continue Reading

ജില്ലയിൽ ഒഴിവുള്ള 49 തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കാൻ ഇടപെടും : മന്ത്രി ഇ ചന്ദ്രശേഖരൻ

ജില്ലയിൽ ഒഴിവുള്ള 49 തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ഇടപെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ അറിയിച്ചു.ജില്ലയിലെ മുഴുവൻ ചെക്ക് പോസ്റ്റുകളിലും പോലീസ് പരിശോധന കർശനമാക്കും. ജില്ലയിലെ ഹാർബറുകൾ അടച്ചിടാനും മത്സ്യബന്ധനം പാടില്ലെന്നും തീരുമാനിച്ചു.അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് അടിയന്തിരമായി വിതരണം ചെയ്യും. അവരുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ ശേഖരിക്കും.മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ജോലി തടസ്സപ്പെടുത്തരുത്. പരമാവധി അഞ്ച് […]

Continue Reading

മഹാമാരിക്കൊപ്പം കാലവർഷവും കലിതുള്ളുന്നു വിശ്രമമില്ലാതെ വൈറ്റ് ഗാർഡ്

എരിയാല്‍: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും എരിയാലിലെ മജീദ്, മൊയ്തുട്ടി എന്നിവരുടെ വീട്ടില്‍ കടപുഴകി വീണ മരങ്ങള്‍ വാര്‍ഡ് മെമ്പര്‍ റാഫിയുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ മുറിച്ച് മാറ്റി. വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ നവാസ് എരിയാല്‍, സിദിക്ക് ബദര്‍നഗര്‍, ലത്തീഫ് എരിയാല്‍, ഹസീബ് ചൗക്കി എന്നിവര്‍ പങ്കെടുത്തു.

Continue Reading

കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ രാപകലില്ലാതെ സേവന സജജരായ മുന്നണി പോരാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് പോഗോ മഞ്ചേരി ഔട്ട്ലറ്റ് മാതൃകയാകുന്നു.

മഞ്ചേരി: മഞ്ചേരി നഗരത്തിൽ സേവനത്തിലുള്ള പോലീസുകാർക്കും വൊളണ്ടിയർമാർക്കുമാണ് പോഗോ ഭക്ഷണമെത്തിച്ച് നൽകിയത്.വി ഒകോവിഡ്നിയന്ത്രണ മേഖലകളിൽ സേവനത്തിലുള്ളവർക്ക് സൗജന്യ ഭക്ഷണമെത്തിച്ച് നൽകിയാണ് പ്രമുഖ ഫ്രൈഡ് ചിക്കൻ ഔട്ട്ലറ്റായ മഞ്ചേരി പോഗോ സേവന രംഗത്ത് വേറിട്ട മാതൃക തീർക്കുന്നത്.ലോക് ഡൗൺ സാഹചര്യത്തിൽ മഞ്ചേരി പരിസരത്ത് ഭക്ഷണം ലഭ്യമാവാതെ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണ വിതരണ സംവിധാനമൊരുക്കി പോഗോ നേരത്തെ ശ്രദ്ധ നേടിയിരുന്നു.കൂടാതെ നിയമപാലകർക്കും, ആരോഗ്യ പ്രവർത്തകർക്കുംമാസ്ക്ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ പോഗോയുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു.തുടർന്നും ഇത്തരത്തിലുള്ള സേവന പ്രവർത്തങ്ങളും ഭക്ഷണത്തിന് […]

Continue Reading

കാസര്‍കോട് ജില്ലയില്‍ ചിലയിടങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുന്നു; കളനാട് വില്ലേജ് പരിധിയില്‍ രണ്ടു കുടുംബങ്ങളെയും വലിയപറമ്പില്‍ 413 പേരെയും ഷിറിയയില്‍ 110 പേരെയും മാറ്റിപാര്‍പ്പിച്ചു

കാസർകോട് ജില്ലയിൽ കനത്ത മഴയും കാറ്റും ഇപ്പോഴും തുടരുന്നു. ജില്ലയിൽ ഒരു  ദുരിതാശ്വാസക്യാമ്പും ആരംഭിച്ചിട്ടില്ല. മഞ്ചേശ്വരം താലൂക്കിൽ രണ്ട് വീടുകൾ പൂർണ്ണമായും നാല് വീടുകൾ ഭാഗികമായും തകർന്നു. ഷിരിയ വില്ലേജിലെ  ഷിറിയകടപ്പുറത്ത് താമസിക്കുന്ന 23 കുടുംബങ്ങളിലെ 110 അംഗങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി. കാസറഗോഡ് താലൂക്ക് കാസറഗോഡ് ഗ്രാമത്തിലെ കസബ ബീച്ചിൽ താമസിക്കുന്ന നാല് കുടുംബങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി.വെള്ളരികുണ്ട് താലൂക്കിൽ ഒരു വീട് ഭാഗീകമായി തകർന്നു. കെ.വി. കേളുവിന്റെ ഉടമസ്ഥതയിലുള്ള കോടോത്ത് വില്ലേജിലെ  ചേരുകാനത്തിലെ ഒരു കോഴി ഫാം കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചുഹോസ്ദുർഗ് താലൂക്കിൽ ഒരു […]

Continue Reading

‘അറസ്റ്റ് മീ’ ക്യാംപെയ്നിന് തുടക്കമിട്ട് പ്രതിപക്ഷം ; ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിപ്പിച്ച 17 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. ധൈര്യമുണ്ടെങ്കിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് പവൻ ഖേരയും സമാന പോസ്റ്റുമായി രംഗത്തെത്തി. ‘പ്രധാനമന്ത്രിയോട് വാക്സിനെപ്പറ്റി ചോദിച്ചാൽ അറസ്റ്റ് ചെയ്യുമെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യൂ. ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ് മിസ്റ്റർ പ്രധാനമന്ത്രി’, എന്നായിരുന്നു പവൻ ഖേര പറഞ്ഞത്. പിന്നാലെ കൂടുതൽ […]

Continue Reading

ഏഴാംദിവസവും ഗസ്സയില്‍ ഇസ്രായേൽ കുരുതി; 26 പേർ കൊല്ലപ്പെട്ടു

തുടർച്ചയായ ഏഴാം ദിവസവും ഇസ്രായേൽ ഗസ്സയിൽ മനുഷ്യക്കുരുതി തുടരുന്നു. ഇന്ന് രാവിലെ ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു . നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന രണ്ട് ഫ്‌ളാറ്റുകൾ പൂർണമായും തകർന്നു. ഹമാസ് തലവൻ യഹ്‌യ അൽ സിൻവാറിന്റെ വസതിക്കുനേരെയും ഇസ്രായേൽ ആക്രമണമുണ്ടായതായി ഫലസ്ഥീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും ആളപായമില്ല. ഇസ്രായേൽ നടത്തിയ ഇത്തവണത്തെ ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് ഗസ്സ മുനമ്പിലുണ്ടായത്.

Continue Reading

ആർ.​എസ്​.എസിൻറെ പോഷക സംഘടനയായ സേവാഭാരതിക്ക് ട്വിറ്റർ 18 കോടി രൂപ നൽകി

ന്യൂഡൽഹി: ആർ.​എസ്​.എസ്​ നേതൃത്വത്തിലുള്ള സംഘ്​പരിവാർ സംഘടനയായ സേവാഭാരതിക്ക് കോവിഡ്​ പ്രതിരോധത്തിനെന്ന പേരിൽ കോടികൾ കൈമാറി സമൂഹമാധ്യമ കമ്പനിയായ ട്വിറ്റര്‍. സേവാഭാരതിയുടെ സ്ഥാപനമായ സേവാ ഇന്‍റര്‍നാഷണലിന് രണ്ടര മില്യണ്‍ ഡോളർ (18,31,97,750 രൂപ) നൽകിയതായി ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സേയാണ്​ അറിയിച്ചത്​. ഇതോടെ സേവാ ഭാരതിക്ക്​ കോവിഡിന്‍റെ പേരിൽ വിവിധ സ്​ഥാപനങ്ങളിൽനിന്നും വ്യക്​തികളിൽനിന്നുമായി ഇതിനകം 128 കോടി രൂപ ലഭിച്ചതായി സേവാ ഇന്‍റര്‍നാഷണല്‍ ഫണ്ട് ഡെവല്പ്‌മെന്‍റ്​ വൈസ് പ്രസിഡന്‍റ്​ സന്ദീപ് ഖാഡേക്കര്‍ അറിയിച്ചു. ‘ഹെല്‍പ് ഇന്ത്യ, ഡിഫീറ്റ് കോവിഡ്’ […]

Continue Reading