തുടർച്ചയായ ഏഴാം ദിവസവും ഇസ്രായേൽ ഗസ്സയിൽ മനുഷ്യക്കുരുതി തുടരുന്നു. ഇന്ന് രാവിലെ ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു . നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന രണ്ട് ഫ്‌ളാറ്റുകൾ പൂർണമായും തകർന്നു.
ഹമാസ് തലവൻ യഹ്‌യ അൽ സിൻവാറിന്റെ വസതിക്കുനേരെയും ഇസ്രായേൽ ആക്രമണമുണ്ടായതായി ഫലസ്ഥീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും ആളപായമില്ല. ഇസ്രായേൽ നടത്തിയ ഇത്തവണത്തെ ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് ഗസ്സ മുനമ്പിലുണ്ടായത്.