ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിൽ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ മാത്രം.നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച്‌ ഇത് നടപ്പാക്കണം

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിൽ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും.നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച്‌ ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള ജില്ലകളിലും പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും.മത്സ്യവിതരണംകൂടി […]

Continue Reading

ടൗട്ടെക്ക് ടാറ്റ; കേരള തീരം വിടുന്നു ,തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു

ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു.ഗോവയിലെ പനാജിയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ ഗുജറാത്തിലേക്ക് കടക്കും. രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ തീരം മുഴുവനും ജാഗ്രത പാലിക്കുകയാണ്.ചുഴലിക്കാറ്റ് കര്‍ണാടകയിലെ 73 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 4 മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും, ഉച്ചകഴിഞ്ഞ് ഗോവയുടെ വടക്ക്-വടക്കുപടിഞ്ഞാറായിരിക്കും ഇതിന്റെ കേന്ദ്രമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Continue Reading

ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടു: വേഗത മണിക്കൂറില്‍ 130 കിലോ മീറ്റര്‍; രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും

അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറി- ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്.  തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 8 മണിക്കൂറായി, മണിക്കൂറിൽ 07 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് പുലർച്ചെ 02.30 ന് ലക്ഷദ്വീപിനടുത്ത് 12.2°N അക്ഷാംശത്തിലും 72.6°E രേഖാംശത്തിലും എത്തിയിരിക്കുന്നു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് […]

Continue Reading

കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതി; 73 കാരി അന്ത്യകർമങ്ങൾക്കിടയിൽ എഴുന്നേറ്റു

പൂനെ: ഇന്ത്യയിൽ കോവിഡ് രൂക്ഷമായതോടെ നിരവധി പേരാണ് ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് മഹാരാഷ്ട്രയാണ്. ഇതേ മഹാരാഷ്ട്രയിൽ നിന്നാണ് മറ്റൊരു വ്യത്യസ്ത വാർത്ത പുറത്തു വരുന്നത്. പൂനെയിലെ ബാരമതി ഗ്രാമത്തിൽ കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ വയോധിക സംസ്കാരത്തിന് തൊട്ടു മുമ്പ് എഴുന്നേറ്റതാണ് വാർത്ത. 76 കാരിയായ ശകുന്തള ഗെയ്ക്ക്വാഡ് എന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. വീട്ടിൽ ഐസൊലേഷനിലായിരുന്ന ശകുന്തളയുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. പ്രായാധിക്യം മൂലം അവശതകൾ അനുഭവിച്ച […]

Continue Reading

ഉപ്പള മുസോടിയിൽ കടലാക്രമണം രൂക്ഷം ; ഇരുനില വീട് തകർന്നു വീണു

തീരദേശ മേഖലകളിൽ അതിരൂക്ഷമായ കടലാക്രമണവും അനുഭവപ്പെടുന്നുണ്ട്. കടൽ കരയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കാസര്‍കോട് ഉപ്പള മുസോടിയിൽ. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്.

Continue Reading

കാസറഗോഡ് ചേരങ്കൈ കടപ്പുറത്ത് കടലേറ്റം രൂക്ഷം.

കടപ്പുറത്തെ ജനവാസ മേഖലയിലേക്ക് കടൽവെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് ഈ സ്ഥലത്തെ അഞ്ച് വീടുകൾ അപടകഭീഷണിയിലാണ്. ശക്തമായ കാറ്റിൽ വലിയ തിരകൾ കടൽഭിത്തികൾ മറികടന്ന് വരികയാണ്. കടലിനോട് ചേർന്നുള്ള വീടുകൾക്കുള്ളിലേക്കും വെള്ളം അടിച്ചു കയറുന്നുണ്ട്. വീടുകൾ അപകടത്തിലായതിനെ തുടർന്ന് വീട്ടുകാർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി.

Continue Reading

ആംബുലൻസ് കിട്ടുന്നില്ലെങ്കിൽ ഈ നമ്പറിലേക്ക് വിളിക്കൂ

15 വാഹനങ്ങളോരുക്കി കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ സി. പി. എം പ്രവർത്തകർ 9447286425, 9961660983. കോവിഡ് ബാധിതരോട് ഇങ്ങനെ വിളിച്ചുപറയുന്നുണ്ട് കാഞ്ഞങ്ങാട്ടെ സി.പി.എം. പ്രവർത്തകർ. കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റിയാണ് ഇത്തരത്തിൽ ജീവകാരുണ്യപ്രവർത്തനവുമായി രംഗത്തിറങ്ങിയത്. വീട്ടിൽനിന്ന് ആസ്പത്രിയിലെത്താൻ ആംബുലൻസുകൾക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് രോഗികൾക്ക്. ഈ സാഹചര്യത്തിലാണ് സി.പി.എം. പ്രവർത്തകരുടെ ഈ മാതൃക. കണിച്ചിറയിലെ സബിൻദാസാണ് വാഹനം നൽകിയത്. വാഹനത്തിന്റെ ഇന്ധനച്ചെലവടക്കം വഹിക്കാൻ കാഞ്ഞങ്ങാട്ടെ സാമൂഹികപ്രവർത്തകരും തയ്യാറായി. റോട്ടറി മുൻ അസിസ്റ്റ് ഗവർണർമാരായ എം.കെ. വിനോദ് കുമാറും എം.എസ്. പ്രദീപും […]

Continue Reading

കാറ് വാങ്ങാൻ പണമില്ല; നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ് ദമ്പതികൾ

സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ സെക്കൻ ഹാൻഡ് കാറ് വാങ്ങുന്നതിനായി ഒന്നര ലക്ഷം രൂപക്ക് വിറ്റ് ദമ്പതികൾ. ഉത്ത‍ർ പ്രദേശിലെ കണ്ണൗജ് ജില്ലയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോ‍ർട്ട് അനുസരിച്ച്, നവജാത ശിശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമാണ് കണ്ണൗജ് ജില്ലയിലെ തിർവ കോട്വാലി പോലീസ് സ്റ്റേഷനിൽ മെയ് 13ന് മാതാപിതാക്കൾക്കെതിരെ പരാതി നൽകിയത്. തുട‍ർന്ന് നടത്തിയ അന്വേഷണത്തിൽ സെക്കൻ‍‍ഡ് ഹാ‍ൻ‍ഡ് കാറ് വാങ്ങുന്നതിന് ഗുർസഹൈഗഞ്ച് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന് കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് കണ്ടത്തി. […]

Continue Reading

സ്‌കോളര്‍ഷിപ്പ് തുക വാക്‌സിന്‍ ചാലഞ്ചിലേക്ക് നല്‍കി മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വൈഷ്ണവി ചന്ദ്രന്‍ മാതൃകയായി

കാഞ്ഞങ്ങാട്:സ്‌കോളര്‍ഷിപ്പ് തുക വാക്‌സിന്‍ ചാലഞ്ചിലേക്ക് നല്‍കി മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വൈഷ്ണവി ചന്ദ്രന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് നിരവധി ആളുകള്‍ കഷ്ട യാതനകള്‍ അനുഭവിക്കുമ്പോള്‍ അവരെ സഹായിക്കാതിരുന്നാല്‍ മനുഷ്യ സ്‌നേഹത്തിന്റെ ഉറവ വറ്റുമെന്ന് ഈ കൊച്ചു വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് പറയുകയായിരുന്നു.കാഞ്ഞങ്ങാട് മുറിയനാവിയിലെ ചന്ദ്രന്‍ -അനുരൂപ ദമ്പതികളുടെ മകളാണ് ഈ കൊച്ചു വിദ്യാര്‍ത്ഥിനി. ഹോസ്ദുര്‍ഗ്ഗ് യു ബി എം സി വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

Continue Reading

ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം അ​ടു​ത്ത മാ​സ​വും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം അ​ടു​ത്ത മാ​സ​വും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക്ഷേ​മ നി​ധി സ​ഹാ​യം കി​ട്ടാ​ത്ത ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ൾ​ക് ഒ​റ്റ ത​വ​ണ​യാ​യി ആ​യി​രം രൂ​പ ന​ൽ​കും. അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് മു​ട​ങ്ങാ​തെ ശ​മ്പ​ളം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

Continue Reading