71കാരി പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു

ആലപ്പുഴ: എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് 45 ദിവസത്തെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി വിധിക്കു കീഴടങ്ങി. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട.അധ്യാപിക സുധർമ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജന്മം നൽകിയ പെൺകുഞ്ഞാണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ […]

Continue Reading

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

തൃക്കരിപ്പൂർ: എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മുലപ്പാൽതൊണ്ടയിൽ കുരുങ്ങി മരിച്ചു. തൃക്കരിപ്പൂർ ആയിറ്റിയിലെ ഹുസൈൻ സഖാഫിയുടെ മകൾ ഫാത്തിമത്ത് രുസ്നയാണ് കഴിഞ്ഞ ദിവസം മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. വിവാഹ ശേഷം 6 വർഷത്തെ കാത്തിരിപ്പിന്റെ ഫലമായുണ്ടായ പെൺകുഞ്ഞിനെയാണ് മരണം തട്ടിയെടുത്തത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 37190 പേർക്ക് കോവിഡ് : കാസറഗോഡ് 673

കാസര്‍കോട് ജില്ലയില്‍ 673 പേര്‍ക്ക് കൂടി കോവിഡ്, 98 പേര്‍ക്ക് രോഗമുക്തി കാസര്‍കോട് ജില്ലയില്‍ 673 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 98 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 12370 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15685 പേര്‍ വീടുകളില്‍ 14882 പേരും സ്ഥാപനങ്ങളില്‍ 803 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15685 പേരാണ്. പുതിയതായി 2113 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3491 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. […]

Continue Reading

ബ്ലാക്ക് പാന്തർ: വകണ്ട ഫോറെവർ’ 2022 ജൂലൈ 8 ന് റിലീസ് ചെയ്യും

മാർവെൽ സ്റുഡിയോസിന്റെ ബ്ലാക്ക് പന്തറിന്റെ തുടർച്ചയായ വാകണ്ട ഫോറെവരന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അന്തരിച്ച ചാഡ്വിക് ബോസ്മാൻ അഭിനയിച്ച ചിത്രത്തിന്റെ തുടർച്ച ‘ബ്ലാക്ക് പാന്തർ: വകണ്ട ഫോറെവർ’, 2022 ജൂലൈ 8 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. അതേസമയം, ‘ക്യാപ്റ്റൻ മാർവൽ’ തുടർച്ചയായ ‘ദി മാർവെൽസ്’ 2022 നവംബർ 11 ന് റിലീസ് ചെയ്യും.

Continue Reading

2 പോളിംഗ് ഏജന്റുമാർ പീഡിപ്പിക്കപ്പെട്ടുവെന്ന് ബംഗാൾ ബിജെപി; വ്യാജ ആരോപണമെന്നു പോലീസ്

പശ്ചിമ ബംഗാളിലെ ബിജെപി യൂണിറ്റ് തങ്ങളുടെ രണ്ട് പോളിംഗ് ഏജന്റുമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായും മറ്റ് നിരവധി സ്ത്രീകളെ ബീർഭും ജില്ലയിൽ പീഡിപ്പിച്ചതായും ബംഗാൾ ബിജെപി ആരോപിച്ചു . ആരോപണത്തെക്കുറിച്ച് മാധ്യമപ്രവർത്തകയുടെ ട്വീറ്റ് പങ്കിട്ട പശ്ചിമ ബംഗാൾ പോലീസ് ഇത് വ്യാജ ആരോപണമാണെന്നു പറഞ്ഞു. നന്ദഗ്രാമിൽ വനിതാ പാർട്ടി പ്രവർത്തകരെ മർദ്ദിച്ചതായി ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിചിരുന്നു. എന്നാൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു

Continue Reading

നിങ്ങൾ അന്ധരായിരിക്കാം, ഞങ്ങൾ അല്ല; കേന്ദ്രത്തിന്റെ അഭിഭാഷകനോട് ഹൈക്കോടതി

590 മെട്രിക് ടൺ ഓക്സിജൻ ദേശീയ തലസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് ദില്ലി സർക്കാരിൻറെ അഭിഭാഷകൻ രാഹുൽ മെഹ്‌റ ചൊവ്വാഴ്ച ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകൻ എ എസ് ജി ചേതൻ ശർമ മെഹ്റയോട് ‘വാക്ക് തർക്കത്തിൽ ഏർപ്പെടരുതെന്നു പറഞ്ഞു , “ഇത് വാക്കുതർക്കമല്ല, ശർമ്മ. നിങ്ങൾ അന്ധരായിരിക്കാം, ഞങ്ങൾ അല്ല” എന്ന് ഹൈക്കോടതി പറഞ്ഞു.

Continue Reading

വരന് രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാൻ അറിയില്ല ; വധു വിവാഹത്തിൽ നിന്നു പിന്മാറി

വരന്റെ രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാൻ കഴിയില്ലെന്ന് കണ്ടെത്തിയപ്പോൾ ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ നിന്നുള്ള വധു മാല കൈമാറ്റം ചെയ്യുന്നതിന് തൊട്ടുമുമ്പ് വിവാഹം ഉപേക്ഷിച്ചു. വരന്റെ കുടുംബം വിദ്യാഭ്യാസത്തെക്കുറിച്ച് മറച്ചുവെച്ചുവെന്നു വധുവിന്റെ കസിൻ പറഞ്ഞു. ഒടുവിൽ കുടുംബങ്ങൾ ഒത്തുതീർപ്പിലെത്തി പരസ്പരം സമ്മാനങ്ങൾ മടക്കി നൽകി.

Continue Reading

വസ്ത്രകടയിൽ നിരവധി പേർ കൂട്ടം കൂടിയ ദൃശ്യം :പോലീസ് ഉടമയ്ക്കെതിരെ കേസെടുത്തു

ഉപ്പള : വസ്ത്ര കടയിൽ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെ സ്ഥാപന ഉടമയ്ക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം മഞ്ചേശ്വരം പോലീസ് കേസടുത്തു. ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിൽ ഇത് പ്രചരിപ്പിച്ചത്

Continue Reading

ബോംബിനെ ഐസ് ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്തു : ഐസ് ക്രീം ബോംബ് പൊട്ടി 2 കുട്ടികൾക്ക് പരിക്ക്

മട്ടന്നൂർ: കണ്ണൂർ തില്ലങ്കേരി പഞ്ചായത്തിലെ ഉളിയിൽ പടിക്കച്ചാലിൽ ഐസ് ക്രീം ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പ് വീട്ടിൽ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ്‌ ആമീൻ (5) മുഹമ്മദ്‌ റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്.ആമീന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേിലേക്ക് മാറ്റി. 

Continue Reading

പ്രധാനമന്ത്രിയുടെ പുതിയ വസതി 2022 ഡിസംബറോടെ തയ്യാറാകും; 13,450 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

കേന്ദ്ര വിസ്ത നവീകരണ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും പുതിയ വസതികൾ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി വിലയിരുത്തി . രണ്ട് താമസസ്ഥലങ്ങളും യഥാക്രമം 2022 ഡിസംബർ, മെയ് മാസത്തിനുള്ളിൽ തയ്യാറാകുമെന്ന് സി.പി.ഡബ്ല്യു.ഡി.13,450 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

Continue Reading