590 മെട്രിക് ടൺ ഓക്സിജൻ ദേശീയ തലസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് ദില്ലി സർക്കാരിൻറെ അഭിഭാഷകൻ രാഹുൽ മെഹ്‌റ ചൊവ്വാഴ്ച ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകൻ എ എസ് ജി ചേതൻ ശർമ മെഹ്റയോട് ‘വാക്ക് തർക്കത്തിൽ ഏർപ്പെടരുതെന്നു പറഞ്ഞു , “ഇത് വാക്കുതർക്കമല്ല, ശർമ്മ. നിങ്ങൾ അന്ധരായിരിക്കാം, ഞങ്ങൾ അല്ല” എന്ന് ഹൈക്കോടതി പറഞ്ഞു.
