സോഷ്യൽ മീഡിയയിൽ പി. കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് അണികള്‍.

സമൂഹ മാധ്യമങ്ങളിൽ മുസ്‍ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടിക്ക് ലീഗ് അണികളുടെ രൂക്ഷ വിമർശനം. ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറഞ്ഞതിനും തോൽവിക്കും കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന വിമര്‍ശനമാണ് ഫെയ്സ്‍ബുക്കിലും വാട്ട്സാപ്പിലും ഉയരുന്നത്. കെപിഎ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവർക്കും വിമർശനമുണ്ട്.. കുഞ്ഞാലിക്കുട്ടി ഇനി മലപ്പുറം നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമോയെന്നും പരിഹാസം ഉണ്ട്.. പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾക്കും കെ പി എ മജീദിനും വിമർശനമുണ്ട്

Continue Reading

ഐ‌പി‌എല്ലിൽ ഇന്ന് മത്സരമില്ല ; 2 കളിക്കാർക്ക് രോഗം ബാധിച്ചു,

കൊറോണ തരംഗം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ‌പി‌എല്ലിനെയും ബാധിച്ചു . രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) കളിക്കാരെ ബാധിച്ചതായി കണ്ടെത്തി. ഇതിനുശേഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആർ‌സി‌ബി) എതിർത്ത കെ‌കെ‌ആറിന്റെ മത്സരം ഇന്ന് മാറ്റിവച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം മാറ്റിവച്ചതിനെക്കുറിച്ച് ക്രിക്കറ്റ് വെബ്‌സൈറ്റ് ഇ.എസ്.പി.എൻ ക്രിസിൻഫോ അറിയിച്ചു.

Continue Reading

വിദേശ എംബസികളിൽ ജോലി ചെയ്യുന്ന ആളുകളെ കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം: വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ദില്ലിയിലെ വിദേശ എംബസികളിൽ ജോലി ചെയ്യുന്ന ആളുകളെ കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദില്ലിയിലെ വിദേശ എംബസികളിലുള്ളവരെയും പകർച്ചവ്യാധി ബാധിച്ചതായി കോൺഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞു. ഫിലിപ്പൈൻ എംബസിയിൽ നിന്നുള്ള അഭ്യർത്ഥന കോൺഗ്രസ് അംഗീകരിച്ച് ആംബുലൻസിനായി ഒരുക്കി. വിദേശകാര്യ മന്ത്രാലയത്തിനും ചുമതലയുണ്ട്. ഇതിന് മറുപടിയായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം പക്സം പറഞ്ഞു: “വിദേശകാര്യ മന്ത്രാലയം കിരീടാവകാശിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്, ആവശ്യമായ വൈദ്യസഹായം. ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്”

Continue Reading

കോവിഡ് വ്യാപനം രൂക്ഷം ; ലോക്‌ഡോൺ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും സുപ്രീംകോടതി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അത് തടയാനായി ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും ഉപദേശിച്ച് സുപ്രീംകോടതി. സമ്പൂര്‍ണ ലോക്ഡൗണിലൂടെ കൊറോണ വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാൻ പറഞ്ഞത്. ഇന്നലെയാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങൾ മതി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്. സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൌണ്‍ വേണ്ടെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. 15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള ജില്ലകളില്‍ ലോക്ക്ഡൌണ്‍ […]

Continue Reading

മുഖ്യമന്ത്രി തലസ്ഥാനത്ത് ; രാജി കത്ത് ഇന്ന് ഗവർണർക്ക് നൽകും

തിളക്കമാർന്ന വിജയത്തിന് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു. ഇന്ന് തന്നെ ഗവർണറെ കണ്ടു രാജി സമർപ്പിക്കും. പിന്നീട് കാവൽ മന്ത്രിസഭ തുടരും. അതിനുശേഷം പാർലമെന്ററി യോഗം വിളിച്ചതിനു ശേഷം ആയിരിക്കും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വീണ്ടും ഗവർണറെ കാണുക.. സത്യപ്രതിജ്ഞ ചടങ്ങ് വളരെ ലളിതമായ രീതിയിൽ നടത്താനാണ് സാധ്യത

Continue Reading

ഓക്സിജൻ കിട്ടാതെ വീണ്ടും മരണം ; 24 മണിക്കൂറിനിടെ 24 മരണം

കർണാടക ചാമരാജ നഗർ ജില്ലയിലെ ആശുപത്രിയിൽ കൊവിഡ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോർട്ട്. 24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. പോലീസ് സ്ഥിതിഗതികൾ വിലയിരുത്തി.

Continue Reading

കോവിഡ്​ വ്യാപനം അതീവ രൂക്ഷം ; രാജ്യത്ത്​ 3,68,147 പുതിയ ​രോഗബാധിതർ, മരണം 3417

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ കുതിക്കുന്നു. 24 മണിക്കൂറിനിടെ 3,68,147 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 3417 ​പേർക്കാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ മൂലം ജീവൻ നഷ്​ടമായതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Continue Reading

തെരഞ്ഞെടുപ്പ് പരാജയം: അസമിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു

അസമില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അസം പ്രദേശ്​ കോൺഗ്രസ്​കമ്മിറ്റി തലവൻ രിപുൻ ബോറ രാജിവെച്ചു. രാജിക്കത്ത് ഇന്നലെ വൈകീട്ട് സോണിയാ ഗാന്ധിക്ക് കൈമാറി. ഗോഹ്പുർ മണ്ഡലത്തിൽ നിന്നായിരുന്നു രിപുൻ ബോറ ഇത്തവണ ജനവിധി നേടിയത്. പക്ഷേ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ബി.ജെ.പിയുടെ ഉദ്പൽ ബോറയോട്​ 29,000 വോട്ടുകൾക്കാണ് ​രിപുൻ ബോറ പരാജയപ്പെട്ടത്​. 2021ലെ അസം നിയമസഭ തെരഞ്ഞെടുപ്പില്‍ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്കുണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി എന്ന് സോണിയ […]

Continue Reading

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കേരള നിയമസഭയിൽ 9 തവണ എംഎൽഎ ആയ ബാലകൃഷ്ണപിള്ള അഞ്ച് തവണ മന്ത്രി പദവും അലങ്കരിച്ചു. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ […]

Continue Reading

കാസറഗോഡ് ജില്ലയിൽ 1006 പേർക്ക് കൂടി കോവിഡ്, 93 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 1006 പേർക്ക് കൂടി കോവിഡ്, 93 പേർക്ക് രോഗമുക്തി കാസർകോട് ജില്ലയിൽ 1006 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 24.3. ചികിത്സയിലുണ്ടായിരുന്ന 93 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 10279 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 12555 പേർ വീടുകളിൽ 11763 പേരും സ്ഥാപനങ്ങളിൽ 792 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12555 പേരാണ്. പുതിയതായി 1036 […]

Continue Reading