കൊടകര കുഴൽപ്പണക്കേസ്; ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടിൽ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗിരീഷിനെ ചോദ്യം ചെയ്യുക. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയുടെയും തൃശൂരിലെ ബിജെപി നേതാക്കളുടെയും മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പരാതിക്കാരനായ ധർമരാജനുമായി ബന്ധപ്പെടാൻ സംസ്ഥാന ഓഫീസിൽ നിന്നാണ് നിർദേശം ലഭിച്ചതെന്നാണ് കർത്തയുടെ മൊഴി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. പണമിടപാടുമായി ബിജെപിക്ക് ബന്ധമില്ലെന്നായിരുന്നു […]

Continue Reading

കായംകുളം കരീലകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം

ആലപ്പുഴ: കായംകുളം കരീലകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു മരണം. നാലു പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരം. കായംകുളം സ്വദേശികളായ ഐഷാ ഫാത്തിമ (25), മകൻ ബിലാൽ (5), ഉണ്ണികുട്ടൻ (20), റിയാസ് (27) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ അജ്മി, അൻഷാദ് എന്നിവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നു മണിയോടെ കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഇടിയുണ്ടായ ആഘാതത്തിൽ ആറു പേർ സഞ്ചരിച്ച ഇന്നോവ കാർ […]

Continue Reading

ടൂറിസ്റ്റ് ബസിൽ കടത്തിയ 240കിലോ കഞ്ചാവുമായി മൂന്ന് കാസർകോട്ട് സ്വദേശികൾ പിടിയിൽ

കാസര്‍കോട്: ആന്ധ്രയില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ കടത്തിയ 240 കിലോ കഞ്ചാവുമായി മൂന്നു കാസറഗോഡ് സ്വദേശികൾ പിടിയിൽ.പെരിയാട്ടടുക്കം ചെറുമ്പ ക്വാര്‍ട്ടേഴ്‌സിലെ കെ. മൊയ്തീന്‍കുഞ്ഞി (28), ചെര്‍ക്കള ബേര്‍ക്ക റോഡിലെ മുഹമ്മദ് ഹനീഫ (41), ചെങ്കള മേനങ്കോട്ടെ മുഹമ്മദ് റഹീസ് (23) എന്നിവരെയാണ് ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചെട്ടുംകുഴി റോഡിന് സമീപം വെച്ചാണ് കഞ്ചാവ് കടത്ത് സംഘം അറസ്റ്റിലായത്. ഇവരില്‍ നിന്ന് കത്തി, വടിവാള്‍, പിസ്റ്റള്‍ തുടങ്ങിയ […]

Continue Reading

കോവിഡ് പ്രതിരോധം:ബോധവത്കരണ സന്ദേശവുമായി ആരാധാനലയങ്ങളും

കോവിഡ് രണ്ടാം തരംഗം ആശങ്കപ്പെടുത്തുമ്പോള്‍ ആരാധനാലയങ്ങളും ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു. പള്ളികളിലെയും അമ്പലങ്ങളിലെയും മൈക്കിലൂടെ ഇപ്പോള്‍ നാട്ടുകാരിലെത്തുന്നത് ബാങ്ക് വിളികളും കീര്‍ത്തനങ്ങളും മാത്രമല്ല, കോവിഡ് പ്രതിരോധ ബോധവത്കരണ സന്ദേശങ്ങള്‍ കൂടിയാണ്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടതും സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, കൈകഴുകല്‍ ശീലമാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് അനൗണ്‍സ്‌മെന്റുകളായി മുഴങ്ങുന്നത്. താജുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിക്ക് കീഴിലെ ചെറുവത്തൂര്‍ കൊവ്വലിലെ മൊഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ നിന്നും ദിവസവും രാവിലെയും വൈകിട്ടും പ്രതിരോധ സന്ദേശങ്ങള്‍ അനൗണ്‍സ് ചെയ്യുന്നുണ്ട്. നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലം […]

Continue Reading

കാത്തിരിപ്പിന് വിരാമം; സൗദിയിൽ രണ്ടാം ഡോസ് വാക്‌സിൻ വിതരണം തുടങ്ങി

ജിദ്ദ: കൊവിഡ് വാക്‌സിൻ്റെ ദൗര്‍ലഭ്യത കാരണം നീണ്ടുപോയ രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം സൗദി പുനരാരംഭിച്ചു. തുടക്കത്തില്‍ 60ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് രണ്ടാം ഡോസ് വിതരണം ചെയ്യുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വിതരണം ഏപ്രില്‍ 10 മുതല്‍ താല്‍ക്കാലികമായി സൗദി നിര്‍ത്തിവച്ചിരുന്നു. വാക്‌സിന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഡോസിനായി മാറ്റിവച്ച വാക്‌സിന്‍ ഒന്നാം ഡോസ് എടുക്കാത്തവര്‍ക്ക് നല്‍കാനുള്ള തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. […]

Continue Reading

യു എ യിൽ മലയാളി വീട്ടമ്മ കടലിൽ മുങ്ങി മരിച്ചു

യു എ ഇയിലെ ഉമ്മുൽഖുവൈനിൽ മലയാളി വീട്ടമ്മ കടലിൽ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫാണ് (32) മരിച്ചത്. ബിച്ചിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട ഭർത്താവിനെയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം. കുളിക്കാനിറങ്ങിയ ഭർത്താവ് മഹ്റൂഫും എട്ടും നാലും വയസുള്ള മക്കൾ ആരിഫും ഐറയും തിരയിൽപെട്ടത് കണ്ടാണ് റഫ്സ കടലിലേക്ക് ഇറങ്ങിയത്. ബഹളം കേട്ട് ഓടിക്കൂടിയവർ ഭർത്താവിനെയും കുട്ടികളെയും രക്ഷിച്ച് കരക്ക് എത്തിച്ചെങ്കിലും റഫ്സ കടലിൽ മുങ്ങിപ്പോയിരുന്നു. മൃതദേഹം ഉമ്മുൽഖൈൻ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മാതറ […]

Continue Reading

ലോക്ക്ഡൗണിൽ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ;മൊബൈൽ, കണ്ണട അറ്റകുറ്റപണികൾക്ക് ആഴ്ച്ചയിൽ രണ്ട് ദിവസം അനുമതി

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഇതുപ്രകാരം, കണ്ണടകള്‍ വില്‍പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകള്‍, ഗ്യാസ് സ്റ്റൗവ് അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, കൃത്രിമ കാലുകള്‍ വില്‍പനയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന കടകള്‍ എന്നിവയ്ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. അതേസമയം, കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലപ്പുറം ജില്ലയ്ക്ക് ഇളവുകള്‍ ബാധകമല്ല. ചകിരി, കയര്‍ നിര്‍മ്മാണ മേഖലയ്ക്കും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. വുമണ്‍ ഹൈജീന്‍ സാധനങ്ങള്‍ വില്‍പന […]

Continue Reading

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി;അപ്പീൽ നൽകുമെന്ന് മുസ്ലിം ലീഗ്

മലപ്പുറം:ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മുസ്ലിം ലീഗ്. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പുതിയ ക്ഷേമപദ്ധതികള്‍ക്ക് ശിപാര്‍ശ നല്‍കിയതെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല സമിതി അധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ് കുട്ടി പ്രതികരിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള മുഴുവന്‍ ആനുകൂല്യവും പൂര്‍ണമായി മുസ്ലിംകള്‍ക്കു തന്നെ നല്‍കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും ആവശ്യപ്പെട്ടു.

Continue Reading

ഭര്‍ത്താവ് കാല്‍തെറ്റി വീണ് മരിച്ച അതേ കിണറ്റില്‍ ഭാര്യയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഭര്‍ത്താവ് കാല്‍തെറ്റി വീണ് മരിച്ച അതേ കിണറ്റില്‍ ഭാര്യയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലെ പ്രവീണിന്റെ ഭാര്യ ബിന്ദു(35) മകള്‍ ദേവയാനി(എട്ട്) എന്നിവരേയാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കുറച്ച് നാള്‍ മുമ്പ് ഭര്‍ത്താവ് പ്രവീണ്‍ വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി ഇതേ കിണറ്റില്‍ വീണ് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ബിന്ദുവിനെയും മകളെയും കാണാനില്ലായിരുന്നു. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും കടയ്ക്കാവൂര്‍ പോലീസും ചേര്‍ന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ നിന്ന് […]

Continue Reading

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം രേഖപ്പെടുത്തി മുളിയാർ മുസ്ലിം ലീഗ്

മുളിയാർ:ലക്ഷ ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യനടപടികൾ അവസാനിപ്പിച്ച്ദ്വീപിനെ രക്ഷിക്കണ മെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശവ്യാപകമായി നടത്തുന്നസമരത്തിന്എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി,മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, മല്ലം വാർഡ് പ്രസിഡണ്ട് ഷെരീഫ് മല്ലത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് എന്നിവർഐക്യദാർഢ്യം രേഖപ്പെടുത്തി.

Continue Reading