ആലപ്പുഴ: കായംകുളം കരീലകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു മരണം. നാലു പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരം.
കായംകുളം സ്വദേശികളായ ഐഷാ ഫാത്തിമ (25), മകൻ ബിലാൽ (5), ഉണ്ണികുട്ടൻ (20), റിയാസ് (27) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ അജ്മി, അൻഷാദ് എന്നിവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ മൂന്നു മണിയോടെ കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഇടിയുണ്ടായ ആഘാതത്തിൽ ആറു പേർ സഞ്ചരിച്ച ഇന്നോവ കാർ പൂർണമായി തകർന്നു. പൊലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.