‘ഭാര്യക്കും കുട്ടിയ്ക്കും ഒപ്പം കാറില്‍ യാത്ര ചെയ്യവെ മയക്കുമരുന്ന് കടത്ത്’; കുപ്രസിദ്ധ കുറ്റവാളി ടി എച് റിയാസ് അറസ്റ്റില്‍

Latest കേരളം പ്രാദേശികം

കാസർകോട്: മയക്കുമരുന്നു കടത്തുന്നതിനിടെ നിരവധി കേസുകളിൽ പ്രതിയായ യുവാവും ഭാര്യയും പിടിയിൽ. കാസർകോട് പള്ളം സ്വദേശി ടി.എച്ച്. റിയാസ് എന്ന പെരിയാട്ടടുക്കം റിയാസും (40), ഇയാളുടെ ഭാര്യ കൂത്തുപറമ്പിലെ സുമയ്യ (35) എന്നിവരുമാണ് അറസ്റ്റിലായത്.

പിടിച്ചുപറി, മയക്കുമരുന്ന് കടത്തുൾപ്പെടെ കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ 50ൽ പരം കേസുകളിൽ പ്രതിയാണ് റിയാസ്. ഒരു വയസുള്ള കുഞ്ഞുമായാണ് ഇവർ മയക്കുമരുന്ന് കടത്തുന്നതെന്ന് പൊലിസ് അറിയിച്ചു.

നവംബർ 25ന് രാത്രി നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറത്തുനിന്നാണ് യുവാവിനെയും ഭാര്യയെയും പിടികൂടിയത്. കോട്ടപുറത്ത് വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.കാറിൽ നിന്നും 5.7 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

നീലേശ്വരം ഇൻസ്‌പെക്ടർ ശ്രീഹരി, എസ്.ഐ. ശ്രീജേഷ്, പൊലീസുകാരായ ശൈലജ, മഹേഷ്‌, ഡ്രൈവർ മനു, അബുബക്കർ കല്ലായി, നികേഷ്, ജിനേഷ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *