അനധികൃതമായി കാര്‍ഡ് കൈവശം വെച്ചാല്‍ കര്‍ശന നടപടി: അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുകള്‍ സമര്‍പ്പിക്കാനുള്ള അവസാന അവസരം ജൂണ്‍ 30 വരെ

മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിട്ടുളള അനര്‍ഹര്‍ക്ക് നടപടികള്‍ ഇല്ലാതെ കാര്‍ഡ് തിരികെ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ അവസരം. അനര്‍ഹമായി മുന്‍ഗണന/എ.എ.വൈവിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചിട്ടുളള റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് താലൂക്ക് സപ്ലൈ ആഫീസുകളില്‍ കാര്‍ഡുകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 30 ന് ശേഷമുള്ള പരിശോധനയില്‍ അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അനര്‍ഹമായി 2016 നവംബര്‍ മുതല്‍ നാളിതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില പിഴ ഈടാക്കും. പിഴ […]

Continue Reading

പ്രാർത്ഥനയ്ക്കുള്ള വസ്തുക്കൾ നൽകി മുസ്ലിം ലീഗ് കോട്ടൂർ ശാഖ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോട്ടൂർ ശാഖയുടെ WAY to PRAY പദ്ധതിയുടെ ഭാഗമായിമാസ്തികുണ്ട് മേഘലയ്ക്കുള്ള നിസ്കാര വസ്ത്രം, കെ.എം.സി.സി. ഉദുമ മണ്ഡലം സെക്രട്രറി കെ. എച്ച് അലി, ബെള്ളിപ്പാടി, കോട്ടൂർ ശാഖ അംഗം അബ്ദു ഡെൽമയിൽ നിന്ന് സ്വീകരിക്കുന്നു. അഷ്ഫാക്ക്, റസ്സാക്ക് എന്നിവർ സമീപത്ത്.

Continue Reading

മാവേലി എക്‌സ്പ്രസ്സില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച ഏഴ് കിലോ പാന്‍മസാല കാസര്‍കോട് റെയില്‍വെ പോലീസ് പിടികൂടി

കാസർകോട്: കാസർകോട് റെയിൽവേ പോലീസ് ഏഴ് കിലോ പാൻമസാല പിടികൂടി.മാവേലി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് സിറ്റിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ പാൻ മസാല കണ്ടെടുത്തത്.ഉടമയെ പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം മംഗലാപുരത്ത് നിന്നും തിരുവനന്തപുരം പോവുകയായിരുന്നു മാവേലി എക്സ്പ്രസ് .കാഞ്ഞങ്ങാട് വെച്ച് നടന്ന റെയ്ഡിൽ റെയിൽവേ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മോഹനൻകുപ്ലേരി, ഏഎസ് ഐ മോഹനൻ എന്നിവർ ഉണ്ടായിരുന്നു.

Continue Reading

സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാം. ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്.ഒരേസമയം പരമാവതി 15 പേർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുക. ഇപ്പോൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നില്ല. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല എന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസവും ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താഴെയുള്ള […]

Continue Reading

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? മറ്റൊരു വഴി നിർദ്ദേശിച്ഛ് കേരള പോലീസ്

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട് തിരയുന്നത് ഇത് നിങ്ങൾക്ക് വളരെ സഹായകരമാണ്. ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിൻറെ പ്രത്യേകത. വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് […]

Continue Reading

കാസറഗോഡ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഒഴിയുന്നു, ഇതുവരെ ലേലം ചെയ്തത് 227 വാഹനങ്ങള്‍ 478 വാഹനങ്ങള്‍ കൂടി ലേലത്തിന്

കാസര്‍കോട് ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങളുടെ ലേലത്തിന് മികച്ച പ്രതികരണം. പൊതു സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്ന ഇ-ലേലത്തിലൂടെ ഇതിനകം കൈമാറിയത് 227 വാഹനങ്ങള്‍. റവന്യൂ വകുപ്പില്‍ നിന്നും 205 വാഹനങ്ങളും പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് 22 വാഹനങ്ങളും വിറ്റു പോയി. വിവിധ കേസുകളില്‍പ്പെട്ട് പോലീസ് പിടിച്ചെടുത്ത 342 വാഹനങ്ങളും അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ 136 വാഹനങ്ങളും ഉള്‍പ്പെടെ 478 വാഹനങ്ങള്‍ ഇ ലേലം വഴി വില്‍ക്കാനുള്ള […]

Continue Reading

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ,ചൊവ്വ, വ്യാഴം, ദിവസങ്ങളിലും ഇനി ബാങ്കുകൾക്ക് പ്രവർത്തിക്കാം

തിരുവനന്തപുരം:സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ മാറ്റം. വ്യാഴാഴ്ച മുതലാണ് നിയന്ത്രണത്തിൽ പുനഃക്രമീകരണം ഏർപ്പെടുത്തുന്നത്. ചൊവ്വ, വ്യാഴം, ദിവസങ്ങളിലും ഇനി ബാങ്കുകൾക്ക് പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ടിപിആർ 16 വരെ ഉള്ളിടത്ത് 50 ശതമാനം സർക്കാർ ജീവനക്കാരെ അനുവദിക്കും. ടിപിആർ 24 വരെ ഉള്ളിടത്ത് 25 ശതമാനം ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. അന്തർജില്ലാ യാത്രകൾക്ക് പ്രത്യേകം നിയന്ത്രണങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടിവി സീരിയൽ, ഇൻഡോർ ചിത്രീകരണം നിയന്ത്രണങ്ങളോടെ അനുവദിക്കും. സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനും തീരുമാനമായി. ടിപിആർ 16 ന് […]

Continue Reading

മൊഗ്രാലിൽ കടൽക്ഷോഭം രൂക്ഷം: റിസോർട്ടിന്റെ ചുറ്റുമതിൽ തകർന്നു, തൊട്ടടുത്ത വീടുകൾക്കും ഭീഷണി.

മൊഗ്രാലിൽ കടൽക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഇന്നലെ ഈമാൻ റിസോർട്ടിന്റെ ചുറ്റുമതിലും,കഫെ ഷെഡ്ഡും കടലെടുത്തു. തൊട്ടടുത്ത വീടുകൾക്കും വലിയ ഭീഷണിയാണ് നേരിടുന്നത്.ഒരുമാസം മുമ്പ് ട്ടൗട്ട ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ ശക്തമായ മഴയിലും, കടൽക്ഷോഭത്തിലും മൊഗ്രാലിലെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. വീടുകളിലേക്ക് കടൽ ഇരച്ചു കയറുന്ന അവസ്ഥ വരെ ഉണ്ടായി. ഇപ്പോൾ വീണ്ടും ഉണ്ടായിട്ടുള്ള കടലേറ്റം തീരദേശവാസികളെ ഭയാശങ്കയിലാക്കിയിട്ടുണ്ട്. വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിന് ശാസ്ത്രീയമായ രീതിയിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇതു അധികൃതർ […]

Continue Reading

എന്‍മകജെയില്‍ കാറില്‍ കടത്തിയ 8 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 12 ലിറ്റര്‍ ബിയറും എക്‌സൈസ് പിടികൂടി

കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ പി പി ജനാര്‍ദ്ദനനും പാര്‍ടിയുമാണ് റെയ്ഡ് നടത്തിയത് മഞ്ചേശ്വരം▪️കാസറഗോഡ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ പി.പി.ജനാർദ്ദനനും പാർട്ടിയും മഞ്ചേശ്വരം താലൂക്കിൽ ഏന്മകജെ വില്ലേജിൽ കുരിയെടുക്കാ വച്ച് കാറിൽ കടത്തുകയായിരുന്ന 8.64 ലിറ്റർ കർണാടക മദ്യവും 12.350 ലിറ്റർ കർണാടക ബിയറും പിടികൂടി. ചെന്നയ്യ സോമാജേ എന്നയാളെ കസ്റ്റഡിയിലെടുത്ത് ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ പി ഒ എം.വി.സുധീന്ദ്രൻ, മനോജ്‌ കുമാർ പി . മോഹനകുമാർ ശൈലേഷ് കുമാർ പി, ഡ്രൈവർ […]

Continue Reading

യുഎഇയില്‍ 2167 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം

അബുദാബി: യുഎഇയില്‍ 2,167 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,102 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,74,675 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,16,160 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,95,086 പേര്‍ രോഗമുക്തരാവുകയും 1,767 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,307 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Continue Reading