ലോക സംഗീത ദിനത്തിൽ സംഗീതപ്രതിഭ കാവു മഠം ജയഭാരതിയെ ആദരിച്ച് -സന്ദേശം ലൈബ്രറി കാൻഫെഡ് യൂണിറ്റ്

ചൗക്കി:ജൂൺ 21 ലോക സംഗീത ദിനത്തിൽ സംഗീതപ്രതിഭ കാവു മഠം ജയഭാരതിയെ ചൗക്കി സന്ദേശം സംഘടന,ഗ്രന്ഥാലയം ,നെഹ്റു യുവ കേന്ദ്രം,കാൻഫെഡ് യുണിറ്റ്,ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നി വയുടെസംയുക്തത്തിൽ ആദരിച്ചു. ഡോ : രൂപാ വി റാവു ജയഭാരതിയെ ഷാൾ അണിയിച്ചു സ്നേഹാഉപഹാരംനൽകി തുടർന്ന് ജയഭാരതി ഗാനം ആലപിച്ചു.സംഗീതത്തിന്റെ പാലാഴി തീർത്ത വരെ ലോകം ആദരിക്കുന്ന ഈ ദിനം സ്നേഹത്തിന്റെ ശുദ്ധി വിളംബരം കൂടിയായാണ്. സംഗീതം ലോകം മുഴുവൻ സ്നേഹം കൊണ്ടു മൂടുന്നു. മനസ്സിനു ശാന്തി നൽകാനും ആത്മാവിനെ […]

Continue Reading

സ്ത്രീധനമായി നല്‍കിയത് നൂറ് പവന്‍ സ്വര്‍ണ്ണവും 1.25 ഏക്കര്‍ സ്ഥലവും പത്ത് ലക്ഷത്തിന്റെ കാറും; കാര്‍ ഇഷ്ടപ്പെടാത്തതിന് വിസ്മയയോട് ക്രൂരത

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് […]

Continue Reading

പ്രവാസി മലയാളി നഴ്‌സ് താമസസ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയാണ് മക്കയിലെ താമസസ്ഥലത്ത് മരിച്ചത്. ഭര്‍ത്താവ് സമീര്‍ റിയാദിലാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞു സമീര്‍ മക്കയിലെത്തി. 

Continue Reading

കള്ളാറില്‍ കാട്ടുപന്നിയുടെ ഇറച്ചിയും മാന്‍കൊമ്പുമായി രണ്ട് പേര്‍ വനം വകുപ്പിന്റെ പിടിയില്‍

രാജപുരം ∙ കാട്ടു പന്നിയെ കൊന്ന് ഇറച്ചിയാക്കിയതിന് കള്ളാർ അടോട്ട്കയയിലെ വിജയൻ (47), വേണു (56) എന്നിവരെ വനം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.അഷറഫ് അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്ന് 5 കിലോ പന്നി ഇറച്ചിയും വിജയന്റെ വീട്ടിൽ നിന്ന് ഒരു മാൻ കൊമ്പും കസ്റ്റഡിയിലെടുത്തു. വീടിന് സമീപത്തെ റബർ തോട്ടത്തിൽ കുടുക്ക് വച്ചാണ് ഇവർ പന്നിയെ പിടികൂടിയത്. മാൻ കൊമ്പ് വർഷങ്ങളായി ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നതെന്നാണു പ്രതികൾ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സെക്‌ഷൻ […]

Continue Reading

രാത്രി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവ് കുളത്തില്‍ വീണു മരിച്ചു

കുണ്ടംകുഴി:വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവ് കുളത്തിൽ വീണു മരിച്ചു. താരംതട്ട അമ്മംകല്ലിലെ മധുസൂദനൻ (48)ആണ് മരണപ്പെട്ടത്.രാഘവൻ നായർ -രാധ എന്നിവരുടെ മകനാണ്. ഭാര്യ: ഷീന മക്കൾ: അഭിനവ്, അനുഷ സഹോദരങ്ങൾ: ദിവാകരൻ, അനിത. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. അയൽവാസിയുടെ വീട്ടിലേക്ക്‌ പോയി തിരിച്ചു വരുമ്പോൾ കവുങ്ങിൻ തോട്ടത്തിലെ ആൾമറയിലാത്ത കുളത്തിൽ വീഴുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രിയിൽ

Continue Reading

പൊവ്വൽ – ജുമാ മസ്ജിദ് റോഡിന് 10.5 ലക്ഷം രൂപ അനുവദിച്ച് വാർഡ് മെമ്പർ എസ്.എം.മുഹമ്മദ് കുഞ്ഞി

വാക്ക് പാലിച്ച് ജനനായകൻപൊവ്വൽ – ജുമാ മസ്ജിദ് റോഡിന്10.5 ലക്ഷം രൂപഅനുവദിച്ചവാർഡ് മെമ്പർ എസ്.എം.മുഹമ്മദ് കുഞ്ഞി

Continue Reading

പൊവ്വൽഎൽ.ബി.എസ് – നെല്ലിക്കാട് റോഡ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഏഴ് ലക്ഷം രൂപ ചിലവിൽ ഗതാഗത യോഗ്യമാക്കും

പൊവ്വൽഎൽ.ബി.എസ് – നെല്ലിക്കാട് റോഡ്ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഏഴ് ലക്ഷം രൂപ ചിലവിൽ ഗതാഗത യോഗ്യമാക്കും.ജനപ്രതിനിധി കളുടെയും, നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കി.

Continue Reading

അതിസമ്പന്നർക്ക് മോദിസർക്കാരിന്റെ നികുതി ഇളവ്; സാധാരണക്കാർക്ക് ‘ഇന്ധന ഇരുട്ടടി’

രാജ്യത്തിന്റെ വികസനത്തിന് സാധാരണക്കാർ നൽകുന്ന സംഭാവന ചെറുതല്ല. എന്നാൽ, അതിസമ്പന്നർക്ക് ഇതിലൊന്നും വലിയ താൽപര്യമില്ല. വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് പെട്രോൾ, ഡീസൽ വില അടിക്കടി കൂട്ടുന്നതെന്നാണ് കേന്ദ്ര സർക്കാർ നിരന്തരം പറയുന്നത്. അതിലേറെയും ഊറ്റിയെടുക്കപ്പെടുന്നതാകട്ടെ സാധാരണക്കാരുടെ കയ്യിൽനിന്നും. എന്നാൽ രാഷ്ട്രവികസനത്തിൽ ‘ഇടപെടാൻ’ അതിസമ്പന്നർക്ക് കേന്ദ്രം വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണു കണക്കുകൾ.2014ൽ മോദി സര്‍ക്കാർ ആദ്യമായി അധികാരത്തിലേറുമ്പോൾ ഒരു ലീറ്റർ പെട്രോൾ വിറ്റാൽ കേന്ദ്ര സർക്കാരിന് എക്സൈസ് നികുതിയായി ലഭിച്ചിരുന്നത് 9.48 രൂപ. ഇന്നത് 30.90 രൂപ. […]

Continue Reading

അഞ്ച് ഗ്രാം മയക്കുമരുന്നുമായി പള്ളിക്കര കല്ലിങ്കാല്‍ സ്വദേശികള്‍ മേല്‍പറമ്പ് പൊലീസ് പിടിയിലായി

ചട്ടഞ്ചാൽ:അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കു മരുന്നുമായി രണ്ടുപേർ മേൽപ്പറമ്പ് പോലീസ് പിടിയിലായി .പള്ളിക്കര കല്ലിങ്കാലിലെ അബൂബക്കർ ,അമീറുള്ള എന്നിവരെയാണ് എസ് ഐ എസ് ബൈജുവും സംഘവും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിക്കുകയായിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു .ഇന്നലെ വൈകുന്നേരം വാഹനപരിശോധനയ്ക്കിടെ തെക്കിൽ പാലത്തിൽ വെച്ചാണ് ഇവരെ പിടികൂടിയത്പ്രതികളെഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി .

Continue Reading

കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ പേരില്‍ 3 ലക്ഷം സ്ഥിര നിക്ഷേപം; ഉത്തരവിറങ്ങി

സംസ്ഥാനത്ത് കോവിഡ്-19 മഹാമാരിമൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കൾ രണ്ട് പേരും മരണപ്പെട്ട കുട്ടികൾക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളിൽ ഒരാൾ മരണപ്പെടുകയും ശേഷിച്ച ആൾ ഇപ്പോൾ കോവിഡ് മൂലം മരണപ്പെട്ട് രക്ഷിതാക്കൾ പൂർണമായും നഷ്ടപ്പെട്ടതുമായ എല്ലാ കുട്ടികൾക്കുമാണ് സഹായം അനുവദിക്കുന്നത്. വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടിൽ നിന്നും 2000 രൂപ […]

Continue Reading